സിനിമയിലെ നടിമാരെ ലൈംഗികതിയോടെ നോക്കി കാണുന്ന കാലം പണ്ടുമുതല്‍ക്കെ ഉണ്ടായിരുന്നുവെന്ന് നടി ഷീല. തന്നെ കെട്ടിപ്പിടിക്കുന്നതിനും ഉമ്മ വയ്ക്കുന്നതിനുമായി മാത്രം ഒരാള്‍ സിനിമ നിര്‍മിക്കാന്‍ തയ്യാറായി വന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ഊണ് പോലും കഴിക്കാതെ ഒരു കട്ടിലില്‍ ആദ്യരാത്രി അഭിനയിക്കേണ്ടി വന്ന അനുഭവമാണ് ഷീല വിവരിച്ചത്.
“ഒരിക്കല്‍ അമേരിക്കയില്‍ നിന്നും ഒരാള്‍ സിനിമയെടുക്കണമെന്ന് പറഞ്ഞ് വന്നു. അഡ്വാന്‍സായി പകുതി കാശ് തരികയും ചെയ്തിരുന്നു. സിനിമയുടെ സംവിധായകനും നിര്‍മാതാവും അതിലെ നായകനും അദ്ദേഹം തന്നെയായിരുന്നു.
ഒരു ആദിരാത്രിയുടെ ചിത്രീകരണത്തോടെയായിരുന്നു തുടക്കം അയാള്‍ വന്ന് എന്നെ കെട്ടിപിടിച്ചു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ഇങ്ങനെയുള്ള ഷോട്ടുകള്‍ എടുത്തു കൊണ്ടേയിരുന്നു.
അതിന് അടുത്ത ദിവസമായിരുന്നു എല്ലാവരും സത്യം മനസിലാക്കിയത്. അയാള്‍ കടന്നു കളഞ്ഞു . അടുത്ത ദിവസം ചിത്രീകരണത്തിന് ചെന്നപ്പോള്‍ അദ്ദേഹത്തെ കണ്ടില്ല. ഇതിനിടെ ഒരു പാട്ട് സംവിധാനം ചെയ്യുകയും ശേഷം ആദ്യ രാത്രിയുടെ ഷോട്ട് എന്നും പറഞ്ഞു എന്നെ കെട്ടിപിടിച്ചതിന് ശേഷം അയാള്‍ വന്നത് പോലെ അമേരിക്കയിലേക്ക് തിരിച്ചു പോയി.” തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു സിനിമാ നിര്‍മ്മാണമെന്ന് ഷീല പറയുന്നു.
Post Your Comments