BollywoodCinemaGeneralMollywoodNEWSWOODs

പ്രേമം ബോളിവുഡിലേയ്ക്ക്; നായകന്‍ താരപുത്രന്‍!!

മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രം പ്രേമം ബോളിവുഡിലേയ്ക്ക്. അല്‍ഫോന്‍സ്‌ പുത്രന്‍ നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഇറങ്ങിയ പ്രേമത്തിന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങുമെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു നാളായി. എന്നാല്‍ സിനിമയിലെ അഭിനേതാക്കളെ സംബന്ധിച്ച്‌ അധികമൊന്നും കേട്ടിരുന്നില്ല. എന്നാല്‍ ഹിന്ദി റീമേക്കില്‍ നായകന്‍ ആകുന്നത് താരപുത്രന്‍ ആണെന്ന് വാര്‍ത്തകള്‍. നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂര്‍ ചിത്രത്തില്‍ നായകനാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

arjun kapoor

പ്രേമത്തില്‍ നിവിന്‍ പോളി ചെയ്ത ജോര്‍ജ്ജ് എന്ന കഥാപാത്രം ഹിന്ദിയില്‍ അര്‍ജ്ജുന്‍ കപൂറായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേക് കപൂര്‍ നിര്‍മിക്കുന്ന ചിത്രത്തിലെ മൂന്ന് നായികമാരെ തീരുമാനിച്ചിട്ടില്ല. മലയാളത്തില്‍ നിവിന്‍ പോളിക്കൊപ്പം അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റിയനും എത്തിയ ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോള്‍ നായകനായി എത്തിയത് നാഗചൈതന്യയായിരുന്നു. സായിപല്ലവിയുടെ റോളില്‍ മലരായി ശ്രുതി ഹസന്‍ തെലുങ്കില്‍ എത്തിയപ്പോള്‍ മേരിയും സെലിനുമായി റീമേക്കിലെത്തിയത് അനുപമയും മഡോണയും തന്നെയായിരുന്നു.

ഹിന്ദിയില്‍ സായ് പല്ലവിയെ അഭിനയിപ്പിക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും ഇതുവരെ വന്നിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button