നായികയായി മലയാള സിനിമയില്‍ എത്തുകയും അവതാരകയും ഫാഷന്‍ ഡിസൈനറായി പേരെടുക്കുകയും ചെയ്ത നടിയാണ് പൂര്‍ണ്ണിമ. നടന് ഇന്ദ്രജിത്താണ് പൂര്‍ണ്ണിമയുടെ ഭര്‍ത്താവ്. തങ്ങളുടെ വിവാഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ഒരു ചാനല്‍ പരിപാടിയില്‍ പൂര്‍ണ്ണിമ പങ്കുവയ്ക്കുന്നു.
മല്ലിക സുകുമാരനും പൂര്‍ണ്ണിമയും ഒന്നിച്ചഭിനയിച്ച സീരിയലാണ് പെയ്തൊഴിയാതെ. ആ സീരിയലിന്റെ ചിത്രീകരണത്തിനിടയില്‍ മല്ലികയെ വിളിക്കാന്‍ എത്തിയ ഇന്ദ്രന് തന്നെ ശ്രദ്ധിച്ചതും പരസ്പരം ഇഷ്ടമായതും പൂര്‍ണിമ പറയുന്നു. പൂര്‍ണ്ണിമയുടെ വാക്കുകള്‍ ഇങ്ങനെ … ‘ഈ കഥ അമ്മയുടെ കാഴ്ചപ്പാടില്‍ കേള്‍ക്കണം. വലിയ കോമഡിയാണ്. പെയ്തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് സംഭവം. ഇന്ദ്രന്റെ അമ്മയുടെ ഒപ്പം ഞാന്‍ ആദ്യം അഭിനയിക്കുന്നത് ആ സീരിയലിലാണ്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സ്റ്റെയര്‍ ഇറങ്ങി വരുമ്ബോള്‍ ഒരു പയ്യന് അവിടെ നില്ക്കുന്നു. അയാള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി അത് മല്ലിക സുകുമാരന്റെ മകനാണെന്ന്. അമ്മ എനിക്ക് ഇന്ദ്രനെ പരിചയപ്പെടുത്തിത്തന്നു. അന്ന് ഞങ്ങള്‍ അധികം സംസാരിച്ചില്ല. പക്ഷേ അതിനുശേഷം പിന്നെ ഒരുപാട് സംസാരിക്കാന്‍ തുടങ്ങി. ഇപ്പോഴും ആ നിമിഷങ്ങള്‍ എന്റെ മനസ്സിലുണ്ട്. ആ സ്റൈയറില്‍ വച്ച് കണ്ട പയ്യനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അത് ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കമായിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല.”-പൂര്‍ണിമ പറഞ്ഞു.
ഫാഷന്‍ ഡിസൈനിങ്ങും ചാനല്‍ തിരക്കുകളുമായി നടക്കുമ്ബോള്‍ ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി മനസ്സ് തുറന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തുമെന്ന് പൂര്‍ണിമ പറയുന്നു. “അതാണ് എനിക്ക് ഓടി നടക്കാനുള്ള ഊര്‍ജം നല്‍കുന്നത്. കുട്ടികള്‍ വലുതാകുമ്ബോള്‍ അവര്‍ നമ്മുടെ സമയം കൂടുതല്‍ ഡിമാന്‍ഡ് ചെയ്യും. അത് അവര്‍ക്കൊപ്പം ചെലവഴിക്കേണ്ടത് മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്.’-പൂര്‍ണിമ പറഞ്ഞു.
Post Your Comments