ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയുടെ ഓസ്ട്രേലിയൻ യാത്രയാണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് മാറി അവധിക്കാലം ആഘോഷിക്കാൻ താരം തിരഞ്ഞെടുത്തത് ഓസ്ട്രേലിയയിലെ മെൽബൺ ആണ്.
ടൂറിസ്റ്റ് ഓസ്ട്രേലിയയുടെ “ഫ്രണ്ട് ഓഫ് ഓസ്ട്രേലിയയുടെ അഡ്വക്കറ്റ് പാനലിലെ” ആദ്യ ഇന്ത്യൻ വനിതാ അംബാസിഡർ പരീനിതി ചോപ്ര. താരം മൂന്നാം തവണയാണ് ഈ രാജ്യം സന്ദർശിച്ചിട്ടുണ്ട്. താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
ജീവിക്കാൻ ലോകത്തിൽ ഏറ്റവും മനോഹരമായ നഗരം മെൽബൺ ആണ് . ഇവിടുത്തെ ഭക്ഷണവും വൈൻ സംസ്കാരവും മുതൽ നഗരത്തിന്റെ കലാരൂപങ്ങളും അതിലെ മനോഹരമായ ചുറ്റുപാടുകളും എല്ലാം എന്നെ ആകർഷിച്ചു. ഫിലിപ്പ് ഐലൻഡിലെ പെൻഗ്വിൻ പരേഡ്, യാര വാലി തുടങ്ങിയവയെല്ലാം എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളായിരുന്നു.
Post Your Comments