ഒരു മറയുമില്ലാതെ എല്ലാ സത്യങ്ങളും സത്യസന്ധമായി വിളിച്ചു പറയുന്ന ആളാണ് നടന് ശ്രീനിവാസന്, മകന് വിനീത് ശ്രീനിവാസന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ശ്രീനിവാസന് അത് വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനും തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ശ്രീനി, അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ശ്രീനിവാസന് തമാശരൂപേണ ഈ കാര്യം പങ്കുവെച്ചത്. എം. മോഹന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലെ മുഖ്യ അതിഥി സംവിധായകന് സത്യന് അന്തിക്കാട് ആയിരുന്നു, സത്യന് അന്തിക്കാട് പോലും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഓഡിയോ ലോഞ്ചിനു തന്നെ ക്ഷണിച്ചിട്ടില്ലെന്നു ശ്രീനിവാസന് വ്യക്തമാക്കിയതോടെ സദസ്സില്‍ കൂട്ടച്ചിരി പടര്‍ന്നു. വിനീത് ശ്രീനിവാസന് നായകനായി അഭിനയിക്കുന്ന അരവിന്ദന്റെ അതിഥികള്‍ ഏപ്രില്‍ 27-നു പ്രദര്‍ശനത്തിനെത്തും.
Post Your Comments