തമിഴിലെ സൂപ്പർ സ്റ്റാർ രജനികാന്ത് കബാലിക്ക് ശേഷം പാ രഞ്ജിത്തിനോടൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ‘കാലാ.’ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ ചിത്രം പുറത്തിറങ്ങുന്നു. തമിഴ് സിനിമാ മേഖലയിലെ സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ ആരാധകര്‍ക്കായി ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടു.
ജൂണ്‍ 7ന് വിവിധ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്ന് ധനുഷ് പറഞ്ഞു. നേരത്തെ ഏപ്രില്‍ 27ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ സിനിമാ സമരം കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം അവതാളത്തിലാകുകയായിരുന്നു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി തലൈവര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Happy to announce that Superstar’s #kaala will release on June 7th in all languages worldwide. #makewayfortheking #thalaivar pic.twitter.com/xJC6PjsNxR
— Dhanush (@dhanushkraja) April 20, 2018
Post Your Comments