CinemaMollywoodNostalgiaWOODs

തന്റെ പതിനഞ്ചോളം സീനുകള്‍ ആ സിനിമയില്‍ നിന്നും വെട്ടിക്കളഞ്ഞുവെന്ന് ജഗദീഷ്

കിലുക്കം എന്ന ചിത്രം ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുക മോഹന്‍ലാലിന്റെ ജോജി, ജഗതിയുടെ നിശ്ചല്‍, രേവതി, തിലകന്‍ എന്നീ നാല് കഥാപാത്രങ്ങള്‍ ആയിരിക്കും. എന്നാല്‍ ചിത്രത്തില്‍ അവരെ കൂടാതെ നിരവധി കഥാപാത്രങ്ങള്‍ വന്നു പോകുന്നുണ്ട്. ഇന്നസെന്റ്, മുരളി, ഗണേഷ് കുമാര്‍, പൂജപ്പുര രവി അങ്ങനെ നിരവധി പേര്‍. 

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഹിറ്റ്‌ ചിത്രമാണ്‌ കിലുക്കം. ചിത്രത്തില്‍ ജഗദീഷ് ഉണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ സംഭവം സത്യമാണ്. സിനിമയില്‍ രണ്ടേ രണ്ട് അപ്രധാന രംഗങ്ങളില്‍ മാത്രമാണ് ജഗദീഷ് പ്രത്യക്ഷപ്പെടുന്നത്. തിക്കുറുശി അവതരിപ്പിക്കുന്ന ചായക്കടക്കാരന്റെ സീനിലും, ഊട്ടിപ്പട്ടണം എന്ന പാട്ടിന്റെ ഒരു രംഗത്തിലും.

അത്യാവശ്യം വേണ്ട പ്രശസ്തിയിലെയ്ക്ക് ഉയര്‍ന്ന സമയത്താണ് ജഗദീഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് തനിക്ക് 15 ഓളം സീനുകള്‍ ഉണ്ടായിരുന്നതായി ജഗദീഷ് തന്നെ വെളിപ്പെടുത്തി. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറിനെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ജഗതി ശ്രീകുമാറും ഒത്തുള്ള മത്സര ഫോട്ടോഗ്രഫി രംഗങ്ങളും കോമ്പിനേഷന്‍ സീനുകളും കോമഡി രംഗങ്ങളുമായിരുന്നു അധികവും. എന്നാല്‍ ഇതൊന്നും സിനിമ റിലീസ് ആയപ്പോള്‍ വന്നില്ല. അതിന്റെ കാരണം ജഗദീഷ് പറയുന്നത് ഇങ്ങനെ. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് സമയത്ത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളി വിളിച്ചു, അദ്ദേഹം പറഞ്ഞു സിനിമ എഡിറ്റിംഗ് ചെയ്ത് വന്നപ്പോള്‍ 5 മണിക്കൂറില്‍ അധികമുണ്ട്. അതിനാല്‍ അപ്രധാനമായ രംഗങ്ങള്‍ എല്ലാം ഒഴിവാക്കുകയാണ്. ജഗദീഷിന് സിനിമയിലെ കഥാഗതിയിലെ പ്രധാന വേഷം അല്ലാത്തതിനാല്‍ ജഗദീഷിന്റെ രംഗങ്ങള്‍ മിക്കതും ഒഴിവാക്കും. ഒന്നും തോന്നരുത് എന്ന്. കേട്ടപ്പോള്‍ ഒരുപാട് വിഷമം തോന്നിയിരുന്നു. പിന്നെ വേറെ നിവര്‍ത്തിയില്ലാതെ സഹിക്കുകയായിരുന്നുവെന്നും ഒരിക്കല്‍ ജഗദീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button