പ്രശസ്ത മോഡലും നടനുമായ മിലിന്ദ് സോമന് വിവാഹിതനായി. കാമുകി അങ്കിതാ കോന്വറിനെയാണ് മിലിന്ദ് വിവാഹം കഴിച്ചത്.മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. മെഹന്തിയണിഞ്ഞ കൈ കൊണ്ട് അങ്കിത മിലിന്ദിന്റെ മുഖം മറയ്ക്കുന്നതാണ് ഒരു ചിത്രം.
മിലിങും അങ്കിതയും തമ്മില്‍ ഒരുപാട് പ്രായവ്യത്യാസമുണ്ട്. തന്റെ52ാം ജന്മദിനം അങ്കിതക്കൊപ്പം ആഘോഷച്ചതിന്റെ ചിത്രങ്ങള്‍ മിലിന്ദ് പങ്കുവെച്ചിരുന്നു. ഇതിനെതിരെ നിരവധി പേരാണ് പരിഹാസവുമായി രംഗത്ത് വന്നത്. അപ്പൂപ്പന് ജന്മദിനാശംസകള്, കുറച്ച് കൂടി ചെറിയ പെണ്ണിനെ നോക്കിക്കൂടായിരുന്നോ,കൊച്ചുമകള്‍ കാണാന്‍ വളരെ ക്യൂട്ട് ആണ് തുടങ്ങിയ അധിക്ഷേപങ്ങളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്. എന്നാൽ അങ്കിതയ്ക്ക് പ്രായം ഉണ്ടെന്നും അവർ എയര്ഹോസ്റ്റസാണെന്നും വാർത്തകൾ വന്നിരുന്നു.
Post Your Comments