‘കണ്ടാല്‍ ഒരു ലുക്കില്ലെന്നേയുള്ളു, ഭയങ്കര ബുദ്ധിയാ’ എന്ന സലിം കുമാര്‍ ഡയലോഗ് ഓര്‍മ്മയില്ലേ? ഈ ഡയലോഗിനെ മുന്‍ നിര്‍ത്തി മലയാളത്തിലെ ഒരു പ്രമുഖ മാസിക സലിം കുമാറിനോട് ഒരു ചോദ്യം ചോദിച്ചു.
യഥാര്‍ത്ഥ സൗന്ദര്യം എന്താണെന്ന് വ്യക്തമാക്കി കൊടുക്കുന്നതായിരുന്നു സലിം കുമാറിന്‍റെ മറുപടി.
എനിക്ക് സൗന്ദര്യമില്ലെന്ന് നിങ്ങളോട് ആരു പറഞ്ഞു? ഞാൻ സുന്ദരനാണ്. അതിൽ ഞാൻ അഹങ്കരിക്കുന്നുമുണ്ട്. വെളുവെളെ ഇരിക്കുന്നതാണോ സൗന്ദര്യം. അങ്ങനെയുള്ള ഒരു സുന്ദരി പച്ചത്തെറി പറയുകയാണെങ്കിൽ നിങ്ങൾക്കവളെ ‘ഹാ!സുന്ദരി’ എന്നു വിളിക്കാനാകുമോ? എനിക്കു പറ്റില്ല.
ട്രാക്കിലെ സൗന്ദര്യമാണ് പി.റ്റി.ഉഷ, എഴുത്തിലെ സൗന്ദര്യമാണ് എം.ടി. വാസുദേവന്‍ നായര്‍. രാഷ്ട്രീയത്തിലെ സൗന്ദര്യമാണ് വി.എസ്.അച്യുതാനന്ദന്‍. എവിടെ നിൽക്കുന്നു എന്നതും ചേർന്നാണ് സൗന്ദര്യം വരുന്നത്. ഋത്വിക് റോഷൻ സുന്ദരനാണ്, പക്ഷേ, ഇടിക്കൂട്ടിൽ മൈക്ക് ടൈസനൊപ്പം ഋത്വിക് റോഷൻ നിൽക്കുമ്പോൾ സുന്ദരൻ ടൈസനാകുന്നു സലിം കുമാര്‍ പറയുന്നു.
Post Your Comments