മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് നായികയാണ് ഷീല. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റെതായ ഒരിടം നേടിയെടുത്ത ഈ നടി തന്നെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും മാത്രമായി സിനിമ നിര്‍മിച്ച, സംവിധാനം ചെയ്ത, അതില്‍ നായകനായി അഭിനയിച്ച വിരുതനെക്കുറിച്ച് വെളിപ്പെടുത്തുന്നു. ഒരു ചാനല്‍ ഷോയിലാണ് ഷീല തന്റെ മറക്കാനാവാത്ത ആ അനുഭവം പങ്കുവച്ചത്.
അമേരിക്കയില്‍ താമസമാക്കിയ ഒരാള്‍ ഒരു ചിത്രം എടുക്കാന്‍ നാട്ടില്‍ എത്തി. ചിത്രം നിര്‍മ്മിക്കുന്നതും സംവിധാനം ചെയ്യുന്നതും കൂടാതെ അയാള്‍ തന്നെയാണ് ചിത്രത്തിലെ നായകനും. അഡ്‌വാന്‍സായി പകുതി തുകയും തന്നു. അങ്ങനെ ഷൂട്ടിംഗ് ആരംഭിച്ചു. ഒരു പാട്ടും റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിലാണു ഷൂട്ടിംഗ് നടന്നത്. അതിനെ കുറിച്ച് ഷീല പറയുന്നതിങ്ങനെ..
‘ആദ്യം ഒരു ആദ്യ രാത്രി സീനാണു ഷൂട്ടു ചെയ്യുന്നത്. കട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വച്ചിട്ടുണ്ട്. അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു. കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെ. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും സമയമില്ല. വീണ്ടും വന്ന് കട്ടിലില്‍ കിടക്കും… കെട്ടിപ്പിടിക്കും.. ഇതല്ലാതെ വേറൊന്നും ഇല്ല’
അടുത്ത ദിവസം ഷൂട്ടിംഗിനു ചെന്നപ്പോള്‍ അയാളെ കാണാനില്ല. ഒരു പാട്ടും ഡയറക്‌ട്‌ചെയ്ത് എന്നേം കെട്ടിപ്പിടിച്ച് അയാള്‍ അമേരിക്കയ്ക്ക് രാവിലത്തെ വിമാനത്തില്‍ തിരിച്ചുപോയി. അയാളെ ജീവിതത്തില്‍ ഒരിക്കലും പിന്നെ കണ്ടിട്ടില്ല. തന്നെ ഒന്നു കെട്ടിപ്പിടിക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്ന് പിന്നീട് സെറ്റിലുള്ളവര്‍ പറഞ്ഞറിഞ്ഞുവെന്നും നടി പറയുന്നു.
Leave a Comment