ബോളിവുഡ് നടൻ ഷാഹിദ് കപൂറും ഭാര്യ മിറ രജപുത്തും തങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഷാഹിദ് കപൂര്‍ രണ്ടാമതും അച്ഛനാകാന്‍ പോകുന്നു. കഴിഞ്ഞ ദിവസം പാപ്പരാസികള്‍ സംശയം ഉയര്‍ത്തിയെങ്കിലും അത് ശരിയാണെന്ന് ഷാഹിദ് വെളിപ്പെടുത്തി. മകള്‍ മിഷ മൂത്ത സഹോദരിയാകാന്‍ പോകുന്നുവെന്നാണ് ഷാഹിദ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ച രാത്രി സുഹൃത്തിനൊപ്പം ഡിന്നറിനെത്തിയ മിറ പാപ്പരാസികളുടെ കണ്ണില്‍പ്പെടുകയായിരുന്നു. സാധാരണ പെന്‍സില്‍ സ്കര്ടും ഇറുകിയ പാന്റുമാണ് മിറ ധരിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം വയറിന് മുകളില്‍ അയവുള്ള പാന്റ് ധരിച്ചാണ് മിറയെ കണ്ടത്. ഇതോടെയാണ് മിറ ഗര്‍ഭിണിയാണോ എന്ന സംശയം ഉയര്‍ന്നത്.
ഇരുവരുടെയും ലൈംഗിക ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ കിടക്കയില്‍ ഷാഹിദ് നിയന്ത്രണമില്ലാത്തവനാണ് എന്നായിരുന്നു മിറയുടെ മറുപടി. 2015ലായിരുന്നു ഷാഹിദ് മിറയെ വിവാഹം കഴിച്ചത്. ഇവരുടെ ആദ്യ കുഞ്ഞ് മിഷയ്ക്ക് ഇപ്പോള്‍ ഒന്നര വയസ് പ്രായമുണ്ട്.
Post Your Comments