മലയാള സിനിമ ലോകത്ത് നിരവധി താരങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചിട്ടുണ്ട് എന്നാൽ അതിൽ പലരും പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിയിട്ടുമുണ്ട്. നല്ല താര ദമ്പതികൾ എന്ന പേരു നേടിയ രണ്ടു താരങ്ങളാണ് നടൻ ബിജുമേനോനും നടി സംയുക്താ വർമ്മയും. വളരെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം സംയുക്ത സിനിമയോട് വിടപറഞ്ഞു.
എന്നാൽ ബിജു മേനോൻ സിനിമകളിൽ സജീവമായിരുന്നു . സംയുക്തയുടെ ആരാധകർക്ക് എപ്പോഴും അറിയേണ്ടത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചാണ്. മികച്ച അവസരം ലഭിക്കുകയാണെങ്കിൽ സംയുക്താ വർമ്മ സിനിമയിൽ മടങ്ങിയെത്തുമെന്ന് ബിജു മേനോൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
സംയുക്തയുടെ കഴിവ് ബിജുവിനറിയാം. സിനിമയിൽ അഭിനയിക്കുന്നത് സംയുക്തയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് ബിജു എക്കാലവും പറഞ്ഞിട്ടുള്ളത്. എന്നാൽ സിനിമയിലേക്ക് ഒരു തിരിച്ചുവരവ് താൻ ആഗ്രഹിക്കുന്നില്ലെന്നും അതിന്റെ സമയം കഴിഞ്ഞുവെന്നുമാണ് സംയുക്തയുടെ നിലപാട്.
Post Your Comments