GeneralKollywoodNEWS

നടന്‍ പ്രകാശ് രാജ് വിദഗ്ധനായ ഡോക്ടറായി ചില അസുഖങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍

പ്രകാശ് രാജിന്റെ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അവലോകനം നടത്തി താരം പറഞ്ഞതാണ് വാര്‍ത്തയായിരിക്കുന്നത്. ബിജെപി കാന്‍സറും കോണ്‍ഗ്രസ് ജലദോഷവും ജനതാദള്‍ എസ് ചുമയും ആണ് എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല കാന്‍സറിന് പകരം ജലദോഷത്തിനും ചുമയ്ക്കും ആദ്യം ചികിത്സ നടത്തുന്നത് അബദ്ധമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബിജെപിക്കെതിരെ പ്രകാശ് രാജ് തുടര്‍ച്ചയായി നടത്തുന്ന രൂക്ഷ വിമര്‍ശനവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു പാര്‍ട്ടിയെ താൻ പിന്തുണക്കുന്നില്ലെന്നും എന്നാല്‍ വര്‍ഗീയത പറഞ്ഞ് അധികാരം നേടാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും താരം പറഞ്ഞു.താന്‍ കര്‍ണാടകയില്‍ വിവിധ ഇടങ്ങളിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഞ്ചരിച്ചതായും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കേണ്ടി വന്നതായും പ്രകാശ് രാജ് പറഞ്ഞു. ഞാനീ രാജ്യത്തെ പൗരനാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളയാളല്ല. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എങ്ങനെ ബാധകമാകുന്നു അതുപോലെ എനിക്ക് ബാധകമാകും എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button