ഒരുകാലത്ത് ബോളിവുഡിലെ മികച്ച പ്രണയ ജോഡികളായിരുന്നു രൺബീർ കപൂറും ദീപികാ പദുക്കോണും എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. പരസ്‌പരം വേര്‍പിരിഞ്ഞതിനു ശേഷം ഒരു ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു. ദീപിക നിലവിൽ രൺവീർ സിങുമായി പ്രണയത്തിലാണ് എങ്കിൽ പോലും താരത്തിന്റെയും മുൻ കാമുകന്റെയും വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് താൽപ്പര്യം.
രണ്‍ബീറും ദീപികയും പൊതുവേദികളില്‍ എത്തുമെങ്കിലും ഇരുവരും സംസാരിക്കാറില്ലായിരുന്നു. ഒട്ടുമിക്കപ്പോഴും അവാര്‍ഡ് ചടങ്ങുകളില്‍ രണ്‍വീര്‍ സിങിന്റെ അടുത്ത് തന്നെയായിരിക്കും ദീപികയുടെ സ്ഥാനം. അവാര്‍ഡ് വാങ്ങാനെത്തുന്ന ദീപികയെ ഇപ്പോള്‍ രണ്‍വീര്‍ സിങിന്റെ പേരു പറഞ്ഞാണ് അവതാരകര്‍ കളിയാക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെങ്കിലും ബോളിവുഡില്‍ പരസ്യമാണ് ഈ വിഷയം.
കഴിഞ്ഞ ദിവസം നടന്ന ഡിസൈർ മനീഷ് മല്‍ഹോത്രയുടെ മിജ്വാൻ 2018 ഫാഷൻ ഷോയിൽ ജോഡികളായി എത്തിയത് ദീപികയും മുൻ കാമുകൻ രൺബീറുമായിരുന്നു. നിറപുഞ്ചിരിയോടെയാണ് ദീപിക റണ്‍ബീറിന്റെ കൈപിടിച്ച് എത്തിയത്. വെളുത്ത ഫ്‌ളോറല്‍ ലെഹങ്കയാണ് നടി ധരിച്ചിരുന്നത്. കറുത്ത നിറത്തിലുള്ള ബന്ദ്ഗാലയാണ് റണ്‍ബീര്‍ ധരിച്ചിരുന്നത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
Post Your Comments