GeneralNEWSTV Shows

സമയം നഷ്ടപ്പെടുത്തി; ആര്യയുടെ വധുവാകേണ്ടിയിരുന്ന സൂസന്നയ്ക്ക് ചിലത് പറയാനുണ്ട്

തമിഴ് സൂപ്പര്‍ താരം ആര്യയുടെ വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ കൂടുതല്‍ വിവാദങ്ങളിലേക്ക്. പ്രോഗ്രാമിന് ശേഷമുള്ള ആര്യയുടെ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍, മൂന്നു പേര്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയ മത്സരത്തില്‍ ഇതില്‍ നിന്നും ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഇപ്പോള്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്, മൂന്ന്‍ പേരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുത്താല്‍ അത് മറ്റുള്ള രണ്ടുപേര്‍ക്ക് മാനസികമായി നല്ല വേദനയുണ്ടാക്കും എന്ന കാരണം പറഞ്ഞാണ് ആര്യ പ്രോഗ്രാം അവസാനിപ്പിച്ചത്, ആര്യയുടെ വധുവാകാന്‍ ഏറ്റവും സാധ്യതയുണ്ടായിരുന്ന സൂസന്ന ഇതിന്റെ പശ്ചാത്തലത്തില്‍ രംഗത്തെത്തി. തന്നിലെ നിരാശ സൂസന്ന പങ്കുവെച്ച്, തന്റെ സമയം ഇതിനായി വെറുതെ നഷ്ടപ്പെട്ടുവെന്നും സൂസന്ന വ്യക്തമാക്കി.

പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. വലിയ പ്രതീക്ഷകളില്ലാതെയാണ് ഈ പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയത്. തിരികെ പോകുമ്പോള്‍ എല്ലാവരും നല്‍കിയ സ്‌നേഹവും കരുതലും കൂട്ടിനുണ്ട്. ഈ പരിപാടി ഇങ്ങനെ അവസാനിച്ചതില്‍ നിരാശയുണ്ട്. ഞങ്ങളെല്ലാവരും മൂന്ന് മാസത്തോളമായിരുന്നു ഇതിന് വേണ്ടി മാറ്റി വെച്ചിരുന്നത്. അതെല്ലാം വെറുതെയായി എന്ന് ഇപ്പോള്‍ തോന്നുന്നു. ഇത്തരത്തിലുള്ള സാഹചര്യം വരുമ്പോള്‍ ഒന്നേ ചെയ്യാനുള്ളു. എല്ലാം മനസിലാക്കി മുന്നോട്ട് പോകുക.”- സൂസന്ന

shortlink

Related Articles

Post Your Comments


Back to top button