സിനമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പല നടിമാരം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് സുന്ദരി ഇല്യാന ഡ്ക്രൂസും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്ക് സിനിമ ലോകത്ത് യാതൊരു ഭാവിയും ഉണ്ടാകില്ലെന്ന് താരം പറഞ്ഞു.അവസരത്തിനായി ചിലര്‍ കിടക്ക പങ്കിടാന്‍ ക്ഷണിക്കും. ചിലര്‍ അതിന് തയ്യാറാകും എന്നാല്‍ ആരാഴ്ച കഴിഞ്ഞ് അതേ നിര്‍മ്മാതാവിന്റെ അടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ കണ്ട ഭാവം പോലും ഉണ്ടാകില്ലെന്ന് ഇല്യാന പറയുന്നു.സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി കളയുകയാണ് ബോളിവുഡിലെ പല വമ്പന്മാരുടെയും സ്ഥിരം പദ്ധതി. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയതെന്ന് ഇല്യാന പറഞ്ഞു.പലരും ഇത്തരം പ്രവൃത്തിക്കള്‍ ചെയ്യുന്നുണ്ട്. ഇതൊക്കെ വേണോ എന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരുമാണ്. കാസ്റ്റിംഗ് കൗച്ചിനെതിരെ താരനിര രംഗത്തെിയാല്‍ വലിയ മാറ്റമുണ്ടാകുമെന്നും താരം അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇല്യാനയുടെ പ്രതികരണം.
Post Your Comments