BollywoodLatest News

രോഗത്തെ മറികടന്ന ഞെട്ടിപ്പിക്കുന്ന ജീവിത സാഹചര്യം വെളിപ്പെടുത്തി ഹൃത്വിക്കിന്റെ സഹോദരി

ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷന് തന്റെ സഹോദരി സുനൈനയെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. വിവാഹമോചനത്തോടൊപ്പം കാൻസർ, പ്രമേഹം, വിഷാദം, എന്നിവയെല്ലാം അനുഭവിക്കേണ്ടിവന്ന സ്ത്രീയാണ് സുനൈന. എന്നാൽ കാന്‍സറിനെ പോരാടി തോൽപ്പിച്ച ഒരു കഥയും സുനൈനയ്ക്ക് പറയാനുണ്ട് ഒപ്പം സഹോദരനെക്കുറിച്ചും.

സുനൈനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അവരുടെ രക്ഷിതാക്കളും ഇപ്പോള്‍ സ്ഥിരം ജിമ്മില്‍ വ്യായാമം ചെയ്ത് ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. താനിപ്പോള്‍ സൂംബയും പരിശീലിക്കുന്നുണ്ടെന്ന് സുനൈന വ്യക്തമാക്കി. തന്റെ സഹോദരന്‍ ഹൃത്വിക് ആണ് തനിക്ക് ഏറ്റവും പ്രചോദനം ല്‍കുന്നതെന്നും സുനൈന പറയുന്നു.

2014 ന്റെ ബാഗ് ബാങ്ങിന്റെ ഷൂട്ടിനിടെ ഹൃതിക്ക് തലയ്ക്ക് വലിയ പരിക്കേറ്റിരുന്നു. തുടർന്ന് ഹൃത്വിക് ജീവിതത്തിലേക്ക് കഠിനാധ്വാനത്തിലൂടെ തിരിച്ചു വന്നത് തന്നെ ആവേശത്തിലാഴ്ത്തിയെന്നും അതായിരുന്നു ജീവിതത്തെ പ്രത്യാശയോടെ കാണാന്‍ തന്നെ സഹായിച്ചതെന്നും അവര്‍ പറയുന്നു.

തന്നെ സ്വയം ഒരു സര്‍വൈവറായി(പോരാളിയായി) കാണാനാണ് താല്‍പര്യപ്പെടുന്നത്, അല്ലാതെ ഇരയായല്ല. തന്റെ കുടുംബത്തിലുള്ളവര്‍ ഇക്കാലയളവില്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. വിവാഹമോചനവും തന്റെ ജീവിതത്തെ ഏറെ ഉലച്ചു. 2014 ലാണ് ഗര്‍ഭാശയ കാന്‍സര്‍ മൂലം സുനൈന ഏറെ കഷ്ടപ്പെട്ടത്. ഇപ്പോള്‍ അതിനെയെല്ലാം തരണം ചെയ്തു. ടെഡി ടോക് എന്ന ചാറ്റ് ഷോയിലൂടെ ലോകത്തെ മുഴുവന്‍ തനിക്ക് പ്രചോദിപ്പിക്കണമെന്നും സുനൈന തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു. പിന്നീട് ഇതെല്ലാം ചേര്‍ത്ത് ഒരു പുസ്തകമിറക്കണമെന്നും അവര്‍ പറയുന്നു.

എന്തായാലും സഹോദരിയുടെ തിരിച്ചു വരവില്‍ ഹൃത്വിക് റോഷന്‍ ഏറെ സന്തോവാനാണ്. ട്വിറ്ററിലൂടെ അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചു. സ്വഗതം ചേച്ചി, എന്റെ സഹോദരിക്ക് ഏറെ സ്‌നേഹം നല്‍കൂ, അവര്‍ സര്‍വൈവറല്ല, പകരം ഞങ്ങളുടെ കുടുംബത്തിലെ ഹീറോയാണെന്നും ഹൃത്വിക് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button