GeneralNEWS

ജിപിയോടുള്ള ആരാധന മൂത്ത് 75-കാരി നടത്തിയ സാഹസം ഇങ്ങനെ

ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. കൗമാരക്കാരികളും യുവതികളുമായ ഒരുപാടു ആരധികമാരുള്ള താരമാണ് ജിപി എന്നാല്‍ ഒരു 75-കാരി താരത്തിനു ആരധികയായാല്‍ എങ്ങനെയുണ്ടാകും, അങ്ങനെ ഒരു ആരാധികയെ കണ്ടെത്തിയിരിക്കുകയാണ് ജിപി.
ജിപിയോടുള്ള ആരാധന മൂത്ത് ഒരു 75 കാരി നടത്തിയ സാഹസം താരം തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് തിരൂരില്‍ നിന്നും പട്ടാമ്പിയിലെ ജിപിയുടെ വീട്ടിലെത്തുകയായിരുന്നു ഈ ആരാധിക.
മാലതിയമ്മ എന്ന് പേരുള്ള 75-കാരിയാണ് ജിപിയുടെ കടുത്ത ആരാധിക.

ജിപി ഫേസ്ബുക്കില്‍ പറയുന്നതിങ്ങനെ

“എന്നെ കാണാന്‍ വേണ്ടി മാത്രം ഒറ്റയ്ക്ക് ആരോടും പറയാതെ ട്രെയിനില്‍ യാത്ര ചെയ്ത് തിരൂരില്‍ നിന്നും എന്‍റെ വീട്ടില്‍ വന്നു. ടിവിയില്‍ കണ്ട് ഇഷ്ടപ്പെട്ട് എന്റെ കാര്യങ്ങളറിയാനായി മൊബൈല്‍ ഫോണും ടാബ്‌ലെറ്റുമെല്ലാം വാങ്ങിച്ചത്രേ. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടക്കിടെ മുങ്ങുന്നതിനും മെസ്സേജസിനും കമന്റുകള്‍ക്കും മറുപടി തരാത്തതിനും ശാസിച്ചു! മുന്‍പൊരിക്കലും ലഭിച്ചിട്ടില്ലാത്ത സ്‌നേഹത്തില്‍ പൊതിഞ്ഞ വിമര്‍ശനങ്ങളും മുഖത്തടിച്ചപോലെ അവതരിപ്പിച്ചു”-ജിപി ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button