GeneralNEWS

പണമുണ്ടായിരുന്നിട്ടും എല്ലാം തകര്‍ന്നു, അയാളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല; മോഹിനി

മലയാള സിനിമയില്‍ നിരവധി നല്ല വേഷങ്ങള്‍ അവതരിപ്പിച്ച നടിയാണ് മോഹിനി. 90-കള്‍ക്ക് ശേഷമുള്ള മലയാള സിനിമയിലെ മുന്‍നിര താരമായിരുന്നു മോഹിനി. കല്യാണത്തോടെ നേരെത്തെ തന്നെ സിനിമകളില്‍ നിന്ന് പിന്‍വാങ്ങിയ മോഹിനിയിപ്പോള്‍ പുതിയ വേഷത്തില്‍ അവതരിച്ചിരിക്കുകയാണ്. ഇപ്പോള്‍ താരം എന്തായാലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു സുവിശേഷ പ്രവര്‍ത്തകയുടെ റോളിലാണ്. ‘ഹോളിക്രോസ്’ ടിവിയില്‍ മോഹിനി നടത്തിയ സുവിശേഷ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. പോണ്ടിച്ചേരി ഉപ്പളം സെന്റ്‌ സേവേഴ്സ് പള്ളിയില്‍ നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായിരിക്കുന്നത്. താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുവെന്നും വീട്ടുജോലിക്കാരി നല്‍കിയ ബൈബിള്‍ വായിച്ചാണ് തന്‍റെ ജീവിതത്തിനു മാറ്റം സംഭവിച്ചതെന്നും മോഹിനി പറയുന്നു. 2013-ഓടെ മോഹിനി ‘ക്രിസ്റ്റീന’ എന്ന പേര് സ്വീകരിച്ചു ക്രിസ്ത്യന്‍ മതത്തിലേക്ക് മാറി. നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും, ഇഷ്ടം പോലെ പണമുണ്ടായിരുന്നിട്ടും തനിക്കു വിവാഹം ചെയ്തയാളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലായെന്നും മോഹിനി പറയുന്നു. ജീവിതത്തില്‍ യേശുദേവന്റെ സാന്നിദ്ധ്യം തന്‍റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നും മോഹിനി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button