GeneralMovie GossipsNEWS

മോഹന വാഗ്ദാനങ്ങള്‍ക്ക് ശേഷം ആര്യ കൈവിട്ടു, മലയാളിപ്പെണ്ണിന് തുണയായത് സുഹൃത്തുക്കള്‍

പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഒരുപോലെ കബളിപ്പിച്ച് ആര്യയുടെ വിവാദ റിയാലിറ്റിഷോ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. എന്തിനാണ് വെറുതെ പെണ്‍കുട്ടികളുടെ ജീവിതം വെച്ചു കളിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

ഇത്തരത്തില്‍ വന്‍ മോഹവുമായി എത്തിയ ആര്യ ഉപേക്ഷിച്ചപ്പോള്‍ തകര്‍ന്നുപോയ മത്സരാര്‍ത്ഥിയാണ് മലയാളിയായ സീതലക്ഷ്മി. ഇപ്പോള്‍ സീതാലക്ഷ്മിക്ക് തണലായി മാറിയിരിക്കുന്നത് അവരുടെ സുഹൃത്തുക്കളാണ്. സുഹൃത്തുക്കള്‍ പരിപാടിയില്‍ തന്നെയുള്ള മത്സരാര്‍ഥികളുമായിരുന്ന ശ്രിയ സുരേന്ദ്രനും ശ്വേതയുമാണ്.ബാങ്കുദ്യോഗസ്ഥയാണു സീതാലക്ഷ്മി. ശ്രിയ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയും ശ്വേത മോഡലുമാണ്. ശ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ. നീ ഓക്കെ അല്ലെന്ന് എനിക്കറിയാം. പക്ഷെ, ഞങ്ങളുണ്ട് നിന്റെ കൂടെ. ആളുകള്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടാകും വെറുക്കുന്നുണ്ടാകും വിലയിരുത്തുന്നുണ്ടാകും. നമ്മള്‍ പരസ്പരം എങ്ങനെ നിലകൊള്ളുന്നുവെന്നതാണ് നമ്മെ നാം ആക്കുന്നത്. ശ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.സുഹൃത്തുക്കള്‍ കഷ്ടതയുടെ സമയത്താണ് അവരുടെ സ്‌നേഹം പ്രകടമാക്കേണ്ടത്, അല്ലാതെ സന്തോഷ സമയങ്ങളിലല്ല എന്ന് ശ്വേതയുടെ കുറിപ്പിലും പറയുന്നു. നീ എന്നും ഇതേപോലെ സന്തോഷത്തോടെ ഇരിക്കുന്നതാണ് എനിക്ക് വേണ്ടത്, എന്നും സന്തോഷത്തോടെ മാത്രം ഇരിക്കൂ എന്നും പറഞ്ഞ് സീതയുടെ രസകരമായ വിഡിയോയും പങ്കുവച്ചിട്ടുണ്ട് ശ്വേത.ആര്യയുടെ തീരുമാനത്തെ മാനിക്കുന്നു എന്നും വേണ്ട സമയത്ത് ചിന്തിച്ച് അദ്ദേഹം തീരുമാനം പറയട്ടെ എന്നുമായിരുന്നു ഫൈനലില്‍ എത്തിയ മൂന്നു പെണ്‍കുട്ടികളും പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button