
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രീ റഡ്ഡി ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങള്‍ വലിയ ചര്‍ച്ചയാകുകയാണ്. തെലുങ്ക് നിർമാതാക്കളും അഭിനേതാക്കളും നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നു ആരോപിച്ച നടി ചില തെളിവുകളും പുറത്തുവിട്ടു. ഈ വിഷയത്തില്‍ ഇടപെട്ട സൂപ്പര്‍താരം പവന്‍ കല്യാണിനോട് വളരെ മോശമായ രീതിയിലാണ് നടി പ്രതികരിച്ചത്.
പവന്‍ കല്യാണ്‍ ഒരു കുറ്റവാളിയാണെന്നും ഇയാളെ സഹോദരനെന്നു വിളിച്ചതില്‍ ലജ്ജിയ്ക്കുന്നു എന്നും പറഞ്ഞു സ്വന്തം മുഖത്ത് ശ്രീ റഡ്ഡി ചെരുപ്പൂരി അടിച്ചത് വലിയ വാര്‍ത്തയായി. ഇതിനു പിന്നാലെ നടന്റെ ഫാന്‍സുകാര്‍ ശ്രീ റഡ്ഡിയ്ക്കെതിരെ വിമര്‍ശനവുമായി എത്തുകയും നടി മാപ്പുപറയണമെന്നു പറഞ്ഞു പ്രതിഷേധിക്കുകയും ചെയ്തു. തെലുങ്ക് ഫിലിം ചേമ്പറിനു മുൻപ് ശ്രീ റെഡ്ഡിക്കെതിരെ പ്രതിഷേധിച്ച നടി മാധവി ലത അറസ്റ്റില്‍.
”എന്റെ പ്രായമായ അമ്മയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണ്”; ലൈംഗിക ആരോപണത്തില്‍ നടന്‍റെ വിമര്‍ശനം
Post Your Comments