മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന് വിളിപ്പേരുള്ള നടിയായിരുന്നു നന്ദിനി. ഏപ്രില്‍ 19 എന്ന ബാലചന്ദ്രമേനോന് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നന്ദിനി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി വേഷമിട്ടു. നടി നന്ദിനിയുടെ പുതിയ വിശേഷം എന്തെന്നാല്‍ താരം വിവാഹത്തിനു തയ്യാറെടുക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
“വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഓരാളെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.”- ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ നന്ദിനി വ്യക്തമാക്കി.
Post Your Comments