സിനിമാ ലോകത്തെ ലൈംഗിക പീഡനങ്ങളെക്കുറിച്ചു നടി ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയാകുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ വിമര്‍ശനവുമായി നടന് പവന് കല്യാണ്‍ രംഗത്ത്. പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീ റെഡ്ഡി പരസ്യമായി പവന് കല്യാണിനെ തെറി വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി ജന സേന നേതാവ് രംഗത്തെത്തിയത്.
ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ നടിയുടെ സ്വകാര്യ വീഡിയോ പുറത്ത്!!
ശ്രീ റെഡ്ഡിയുടെ പരസ്യ പ്രതികരണം മാധ്യമങ്ങള്‍ തുടര്‍ച്ചയായി എടുത്തു കാണിക്കുന്നതിനെയും പവന് കല്യാണ്‍ ചോദ്യം ചെയ്തു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനേയോ അദ്ദേഹത്തിന്റെ മകന് നര ലോകേഷിനേയോ ടിഡിപി എംഎല്‍എ ബാലകൃഷ്ണയേയോ ടിഎന്‍ രാമ റാവു കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും എതിരെയാണ് ഇത്തരം വാക്കുകള്‍ വരുന്നതെങ്കില്‍ ഇത്തരത്തില്‍ കാണിക്കുമോ എന്ന് മാധ്യമ മേധാവികളോട് പവന് കല്യാണ്‍ ചോദിച്ചു. താനും പ്രായമായ തന്റെ അമ്മയ്ക്കും എതിരെയായതിനാലാണ് ഇത് എടുത്തുകാണിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നത്. എന്തിനാണ് തന്റെ അമ്മയ്ക്ക് ഇത്തരം പ്രത്യേക പരിഗണന നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ചാനലുകള്‍ക്ക് സ്പെഷ്യല്‍ കാറ്റഗറി സ്റ്റാറ്റസിനേക്കാള്‍ പ്രാധാന്യമാണ് നിയമപരമായ വേശ്യാവൃത്തിക്ക് നല്‍കുന്നത്. 70 വയസുകാരിയായ തന്റെ അമ്മയെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ അമ്മയുടെ അഭിമാനം സംരക്ഷിക്കാന്‍ സാധിക്കാത്തതില്‍ നാണക്കേടുണ്ടെന്നും താന്‍ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു. സംഭവം വിവാദമായതോടെ നടി ശ്രീ റെഡ്ഡി ക്ഷമ പറഞ്ഞു. താന്‍ അറിഞ്ഞുകൊണ്ടു ചെയ്തതല്ലെന്നും എന്നാല്‍ ചെയ്തത് തെറ്റാണെന്നും നടി പറഞ്ഞു. പവന് കല്യാണിന്റെ അമ്മയോട് ക്ഷമ ചോദിക്കുന്നതായും ശ്രീറെഡ്ഡി കുറിച്ചു.
Post Your Comments