CinemaGeneralKollywoodLatest NewsNEWSWOODs

മൃഗങ്ങളോട് ക്രൂരത; സൂപ്പര്‍താര ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പെറ്റ

മൃഗങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു എത്തിയിട്ടുണ്ട്. ദിലീപിന്റെ റിംഗ് മാസ്റ്റര്‍, മോഹന്‍ലാലിന്റെ പുലി മുരുകന്‍ എന്നിവ ചില ഉദാഹരണങ്ങള്‍. എന്നാല്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ യുവ നടന്‍ ജീവയുടെ പുതിയ ചിത്രത്തിനെതിരെ വിമര്‍ശനം.

ഒരു ചിമ്പാന്‍സിയെ ചിത്രത്തിന് വേണ്ടി ഉപയോഗിക്കുന്നതിനെതിരെയാണ് മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ വിമര്‍ശനം. ജീവ നായകനായെത്തുന്ന ചിത്രത്തിന്റെ പേര് ‘ഗൊറില്ല’ എന്നാണ്. ചിത്രത്തിന്റെ സംവിധായകന്‍ ഡോണ്‍ സാനിക്ക് എഴുതിയ കത്തില്‍ പെറ്റ പ്രതിഷേധം രേഖപ്പെടുത്തി. സി.ജി.ഐയും മറ്റു വിഷ്വല്‍ എഫക്ട് സാങ്കേതിക വിദ്യകളും നിലവിലുള്ളപ്പോള്‍ എന്തിന് മൃഗങ്ങളെ ഉപയോഗിക്കുന്നു. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റേഴ്‌സുകളായ പ്ലാനറ്റ് ഓഫ് ഏപ്‌സ്, ജംഗിള്‍ ബുക്ക് തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ണമായും അത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയതാണെന്നും പെറ്റ കത്തില്‍ പറഞ്ഞു.

‘ദുരിതമനുഭിക്കുന്ന കുട്ടികളെ സഹായിക്കുന്ന വലിയ മനുഷ്യനാണല്ലേ താങ്കള്‍’ സൂര്യയോട്‌ ക്ഷമ ചോദിച്ച് പെറ്റ

പരിഷ്‌കൃതര്‍ എന്ന് അവകാശപ്പെടുന്ന സിനിമാക്കാര്‍ വന്യമൃഗങ്ങളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് ശരിയല്ല. മൃഗങ്ങളോട് എന്തിനാണീ ക്രൂരത. പ്രേക്ഷകരെ രസിപ്പിക്കുന്നതിന് മറ്റുമാര്‍ഗങ്ങള്‍ തേടണം.വന്യമൃഗങ്ങളെ അവയുടെ സ്വഭാവിക പരിസ്ഥിതിയില്‍ നിന്ന് മാറ്റി ഒരു സിനിമയുടെ സെറ്റില്‍ കൊണ്ടുവന്ന് പ്രേക്ഷകര്‍ക്ക് രസമുള്ളത് കാണിക്കാന്‍ അവയെ നിര്‍ബന്ധിക്കുന്നത് ശരിയായ കാര്യമല്ല. മൃഗങ്ങള്‍ നമ്മുടെ വിനോദത്തിനുപയോഗിക്കാന്‍ അവ നമ്മുടേതല്ലല്ലോ. മിക്കപ്പോഴും ട്രെയിനേഴ്‌സ് ഇത്തരം മൃഗങ്ങളെ സിനിമയില്‍ നല്ല് പെര്‍ഫോമന്‍സ് കാഴ്ച്ചവയ്ക്കാനായി പലതരത്തിലും ഉപദ്രവിക്കാറുണ്ട്. ലപ്പോഴും ഇലക്ട്രിക് ഷോക് വരെ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട് കാരണം പ്രായപൂര്‍ത്തിയായ ചിമ്പാന്‍സികളെ നിയന്ത്രിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അതു കൊണ്ട് തന്നെ ഇ്ന്ത്യന്‍ സിനിമയില്‍ നിന്ന് ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്നും പെറ്റ ആവശ്യപ്പെടുന്നു .

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ഡോണ്‍ സാനി പെറ്റയ്ക്ക് മറുപടി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button