GeneralMollywoodNEWS

അമ്മയെ വിസ്മയിപ്പിച്ച നടൻ ആരാണെന്ന കാളിദാസന്റെ ചോദ്യത്തിന് പാർവതിയുടെ ഉത്തരം ഇങ്ങനെ

തൊണ്ണൂറുകളില്‍ മലയാളസിനിമയുടെ നായികാമുഖമായിരുന്നു പാര്‍വ്വതി. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും പാർവതി ഇന്നും മലയാളികളുടെ മനസിൽ ഇഷ്ടനായിക തന്നെയാണ്.

പാർവതി ജയറാം ദമ്പതികളുടെ മകനായ കാളിദാസൻ ‘പൂമരം’ എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിലേക്ക് ചുവടുവെക്കുകയുണ്ടായി.

പൂമരത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ പാര്‍വ്വതി സിനിമയിലെ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് തുറന്ന് പറയുകയുണ്ടായി. മലയാള സിനിമയില്‍ അമ്മയെ വിസ്മയിപ്പിച്ച ഒരു നടന്റെ പേര് പറയാമോ എന്ന കാളിദാസിന്റെ ചോദ്യത്തിനുള്ള പാർവതിയുടെ ഉത്തരമാണ് ആരാധകരെ അമ്പരപ്പിച്ചത്.

ജയറാമിന്റെ പേരാണ് താരം പറയാൻ പോകുന്നതെന്നായിരുന്നു ആളുകളുടെ പ്രതീക്ഷ. എന്നാൽ മോഹൻലാലിൻറെ പേരാണ് പാർവതി പറഞ്ഞത്. ഈസിയായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇത്ര കാഷ്വലായിട്ട് ഈസിയായിട്ട് എങ്ങനെയാണ് അഭിനയിക്കുകയെന്ന് നമുക്ക് തോന്നും. ഇങ്ങനെ അഭിനയിക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളുവെന്നും പാർവതി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button