മലയാളത്തിലെ ബോൾഡായ നടിമാരിൽ ഒരാളാണ് ലെന . വളരെ ശക്തമായ കഥാപാത്രങ്ങളാണ് താരം എപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. ലെന എടുക്കുന്ന ചില തീരുമാനങ്ങൾ ചിലപ്പോഴൊക്കെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്.
അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകർ ലെനയുടെ പുതിയ രൂപം കണ്ടത്.തല മുണ്ഡനം ചെയ്തു ചന്ദനം പൂശിയിരിക്കുന്ന ചിത്രമായിരുന്നു അവയിലൊന്ന്. സിനിമയ്ക്കു വേണ്ടിയുള്ള ഗെറ്റ് അപ് ആകുമെന്ന് കണ്ടവർ ആദ്യം കരുതി. എന്നാൽ പിന്നീട് വന്ന ചിത്രങ്ങൾ കണ്ടതോടെ സിനിമയ്ക്ക് പുറത്ത് ലെന ഒരു മേക്കോവർ നടത്തിയെന്ന് ആരാധകർക്ക് ബോധ്യമായി.
മുടി കളയാൻ ലെനയ്ക്ക് ഒരു കാരണം ഉണ്ടായിരുന്നു അത് താരം തുറന്നു പറയുകയും ചെയ്തു . പഴനിയിൽ പോയാണു തല മുണ്ഡനം ചെയ്തത്. അവിടെയൊരു വഴിപാടുണ്ടായിരുന്നു. ഇപ്പോഴാണ് സമയമായത്. അങ്ങനെ മുടിയെടുത്തു. ഈ കാലാവസ്ഥയിൽ മുടിയില്ലാത്തതും സുഖമാണ്. ആദ്യമായാണ് മുടി മുഴുവനായും കളഞ്ഞത്. തലക്കനമില്ലാത്തതിന്റെ സുഖം ഇപ്പോൾ അനുഭവിച്ചറിയുന്നു. യാത്രകൾ പണ്ടേയിഷ്ടമാണ്. ഇനി കുറച്ചു യാത്രകൾക്കൂടി ഇനിയും പോകാനുണ്ട്. എന്നാൽ യാത്രകൾ തനിച്ചുപോകാനാണ് ഇഷ്ടമെന്നും ലെന പറഞ്ഞു.
Post Your Comments