
മലയാള സിനിമയില്‍ നായികമാര്‍ തങ്ങളുടെ രണ്ടാം വരവിനു ഒരുങ്ങുകയാണ്. മഞ്ജുവാര്യര്‍ തന്റെ തിരിച്ചുവരവ് ആഘോഷമാക്കി കഴിഞ്ഞു. നടി പാര്‍വതിയും ഉടന്‍ തിരിച്ചു വരവ് ഉണ്ടാകുമെന്ന് അറിയിച്ചു. പഠനം, വിവാഹം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സിനിമ ഉപേക്ഷിച്ച നായികമാര്‍ വിവാഹ മോചനത്തിന് ശേഷം, അല്ലെങ്കില്‍ നീണ്ട കാലങ്ങള്‍ക്ക് ശേഷം തിരിച്ചു വരവിനു ഒരുങ്ങുന്നത് നമ്മള് കണ്ടു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ നീണ്ട പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി ശ്രീലക്ഷ്മി.
അന്തരിച്ച ഓട്ടംതുള്ളല്‍ കലാകാരന് കലാമണ്ഡലം ഗീതാനന്ദന്റെ മകളാണ് ശ്രീലക്ഷ്മി ഗീതാനന്ദന്. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മയൂഖം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ആ കൗമാരക്കാരി ഇപ്പോള്‍ നായികയായാണ് തിരിച്ചെത്തുന്നത്.
വികടകുമാരന് എന്ന ചിത്രത്തിലൂടെയാണ് ശ്രീലക്ഷ്മിയുടെ മടങ്ങിവരവ്. സിനിമയില്‍ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. അതാണ് ഇടവേള വരാന്‍ കാരണമെന്ന് ശ്രീലക്ഷ്മി പറയുന്നു. വിവാഹിതയായ ശ്രീലക്ഷ്മി ബഹ്റിനില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. ഈ സമയത്താണ് വികടകുമാരനിലേയ്ക്ക് എത്തുന്നത്.
Post Your Comments