CinemaMollywoodNEWS

കമ്മാര സംഭവത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ദേവരാജന്‍

കൊച്ചി: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന്‌ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍. ഉടനടി ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട ദേവരാജന്‍ ആവശ്യമെകില്‍ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസ് കേരളത്തില്‍ പോയി കമ്മാരനോട് പാര്‍ട്ടിയുണ്ടക്കാന്‍ ആവശ്യപ്പെടുന്നത് വസ്തുതാവിരുദ്ധമാണെന്നും ചിത്രത്തില്‍ ഉപയോഗിക്കുന്ന കൊടി ഫോര്‍വേഡ് ബ്ലോക്കിന്റെയാണെന്നും ദേവരാജന്‍ ആരോപിച്ചു.

കേരളത്തില്‍ പോയി പാര്‍ട്ടിയുണ്ടാക്കാന്‍ ബോസ് ആരോടും നിര്‍ദ്ദേശിച്ചതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നത് മാതൃകാപരമായ പ്രവൃത്തിയില്ലെന്നും ദേവരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button