റിയാദ്: സൗദിയില്‍ സിനിമ പ്രദര്‍ശനത്തിന് ഗംഭീര തുടക്കം. റിയാദിലുള്ള കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ പണികഴിപ്പിച്ച അന്താരഷ്ട്ര നിലവാരത്തിലുള്ള തിയേറ്ററിലാണ് ആദ്യപ്രദര്‍ശനം നടന്നത്. ബുധനാഴ്ച്ച വൈകുന്നേരം ആറിനാണ് ഷോ ആരംഭിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് അല്‍ അവ്വനാധ് ഷോ ഉദ്ഘാടനം ചെയ്തു. ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തറാണ് ആദ്യമായി സൗദിയില്‍ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രദര്‍ശനം തുടരും.
പ്രത്യേകം ക്ഷണിച്ച ആളുകളെ വയ്ച്ചാണ് ആദ്യപ്രദര്‍ശനം നടത്തിയത്. മെയ് മാസം മുതല്‍ പൊതു ജനങ്ങള്‍ക്ക് തിയേറ്ററില്‍ പ്രവേശനം അനുവദിയ്ക്കും. ഈ മാസം അവസാനത്തോടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും. ലോകോത്തര നിലവാരത്തില്‍ പണികഴിപ്പിച്ച തിയേറ്ററില്‍ 620 സീറ്റുകളാണ് ഉള്ളത്. തുകല്‍ സീറ്റും മെയിന്‍ ഹാളും ആധുനിക മാര്‍ബിള്‍ ബാത്‌റൂമും തിയേറ്ററിന്റെ മറ്റു പ്രത്യേകതകളാണ്.
Post Your Comments