CinemaFilm ArticlesGeneralIndian CinemaLatest NewsMollywoodNEWSWOODs

ഒരുമിച്ച്‌ ജീവിക്കാന്‍ കഴിയുന്നില്ല എങ്കില്‍ വേര്‍പിരിയുന്നതാണ് നല്ലത്; ബാലചന്ദ്ര മേനോന്‍

പരസ്പരം സ്നേഹിച്ചു ഒരുമിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വേര്പിരിയുന്നതാണ് നല്ലതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഒരു പ്രമുഖ ചാനല്‍ പരിപാടിയിലാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ ബാലചന്ദ്രമേനോന്‍ തുറന്നു പറഞ്ഞത്

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ ..”വിവാഹജീവിതം അശാസ്ത്രീയമാണെന്ന് ഞാന്‍ പണ്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നു. ചില സ്ത്രീകള്‍ക്ക് അനുസരിക്കാനായിരിക്കും ഇഷ്ടം ചില പുരുഷന്‍മാര്‍ക്ക് ആജ്ഞാപിക്കാനും. ഇതെല്ലാം ഓരോരുത്തരുടെ വ്യത്യസ്തമായ അഭിരുചികളാണ്. പരസ്പര വിശ്വസമില്ലാത്ത ഒരുപാട് ഭാര്യഭര്‍ത്താക്കന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ആര്‍ക്കോ വേണ്ടി ജീവിയ്ക്കുന്നു. അതിനെല്ലാം ഞാന്‍ എതിരാണ്.

വിവാഹം അശാസ്ത്രീയമായ ഏര്‍പ്പാടാണെന്ന് പറയാന്‍ കാരണമുണ്ട്. വ്യത്യസ്തമായ സാഹചര്യത്തില്‍ നിന്ന് വരുന്ന രണ്ട് വ്യക്തികള്‍ ഒരുമിച്ച്‌ ജീവിക്കുന്നു. തുടക്കത്തില്‍ അവര്‍ക്ക് ചുറ്റുമുള്ള ലോകം വേണ്ടെന്ന് തീരുമാനിക്കുന്നു. നമുക്ക് നമ്മള്‍ മാത്രം മതിയെന്ന മനോഭാവം വരും. കുറച്ചുകാലങ്ങള്‍ക്ക് ശേഷം അവര്‍ ഒറ്റയ്ക്ക് ഒരിടം കണ്ടെത്താന്‍ ശ്രമിക്കും. അത് സ്വാഭാിവകമാണ്.

വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാന്‍ കഴിയുന്നില്ല എങ്കില്‍ വേര്‍പിരിയുന്നതാണ് ശരി. മറ്റുള്ളവര്‍ക്ക് വേണ്ടി ഒരുമിച്ച്‌ ജീവിക്കരുത്. ഒരു ജന്മം മാത്രമേയുള്ളൂ. അതില്‍ വിട്ടുവീഴ്ച ചെയ്യരുത്. വിവാഹം കഴിക്കുമ്ബോള്‍ എന്നെ നോക്കുമോ എന്ന് സംശയത്തോടെ നോക്കി കാണുന്ന പെണ്‍കുട്ടികള്‍ ഉണ്ട്. പണ്ട് അങ്ങനെയല്ല ഞാന്‍ അയാളെ പൂര്‍ണമായി വിശ്വസിക്കും ആശ്രയിച്ച്‌ ജീവിക്കും എന്ന മനോഭാവമാണ്. ഇതൊക്കെ പറഞ്ഞാല്‍ എന്നെ പുരുഷമേധാവിത്ത മനോഭാവമുള്ളയാളെന്ന് വിളിക്കും. നോക്കൂ, എന്റെ സിനിമയില്‍ സ്ത്രീകളെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞാന്‍ അവരെ വിവസ്ത്രരാക്കി ചിത്രീകരിച്ച്‌ സിനിമാ കച്ചവടത്തിന് ഉപയോഗിച്ചിട്ടില്ല. പല മഹാന്‍മാരും എന്നെ അങ്ങനെ ചെയ്തിട്ടുണ്ട്. ‘ഒരു ഡയലോഗ് ഉണ്ട് വാടി’… എന്നൊക്കെ പറഞ്ഞാല്‍ ഇപ്പോള്‍ പ്രശ്‌നമാകും. സ്ത്രീ-പുരുഷ ബന്ധം മനോഹരമാണ്. സ്ത്രീകളെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. സ്ത്രീ മകളാണ്, അമ്മയാണ്, സഹോദരിയാണ് എന്നൊക്കെ പറയും. പക്ഷേ സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ ആവശ്യമില്ലാതെ കലഹിക്കുന്നു. സിനിമയിലും അത് പാടില്ല. അതിനിടയില്‍ ഒരുപാട് അസോസിയേഷനുകളും രൂപീകരിക്കുന്നു. ബഹുമാനം കൊടുത്താലേ അത് തിരിച്ച്‌ കിട്ടൂ- ബാലചന്ദ്ര മേനോന്‍ പറയുന്നു.

കടപ്പാട് : കപ്പ ടിവി

shortlink

Related Articles

Post Your Comments


Back to top button