
പ്രേമം എന്ന ഒറ്റ ചിത്രംകൊണ്ടുതന്നെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ നായികയാണ് അനുപമ പരമേശ്വരൻ . എന്നാൽ മലയാളത്തിൽ ആകെ രണ്ടു ചിത്രങ്ങൾ മാത്രമാണ് അനുപമ ചെയ്തത്. താരമിപ്പോൾ തെലുങ്കിൽ തിരക്കിലാണ്. അനുപമയുടെ നിരവധി ഫോട്ടോഷൂട്ടുകളാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
”തെലുങ്കില്‍ ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. അവിടെനിന്ന് ഒരു ഇടവേള കിട്ടുന്നില്ല. മലയാളത്തില്‍നിന്ന് നല്ല നല്ല പ്രോജക്ടുകള്‍ വരുന്നുണ്ട്. പക്ഷേ ആ സമയത്തെല്ലാം ഞാന്‍ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരിക്കും. തെലുങ്ക് സിനിമക്കാര്‍ എനിക്കുവേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്റെ ഡേറ്റിനു വേണ്ടി സിനിമ തുടങ്ങുന്നതു പോലും അവര്‍ നീട്ടിവയ്ക്കുകയാണ്”- അനുപമ പരമേശ്വരന് പറയുന്നു.
Post Your Comments