ഇന്ത്യൻ സിനിമയിലെ ബിഗ് ബി തന്റെ പുതിയ ചിത്രം ‘102 നോട്ട് ഔട്ടി’ന്റെ ഓഡിയോ ലോഞ്ചിനിടെ തന്നെ വേദനിപ്പിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് തുറന്നുപറഞ്ഞു. കത്വയിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ഈ വിഷയം തന്നെയാണ് ബിഗ് ബിയേയും അസ്വസ്ഥനാക്കിയത്.
മാധ്യമങ്ങൾ താരത്തിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പദ്ധതിയുടെ പ്രചാരണ അംഗമായിരുന്നു താനെന്നും അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പോലും വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ബോളിവുഡ് നായിക അലിയ ഭട്ടും ഈ സംഭവത്തെത്തുടർന്ന് മാനസിക സമ്മർദ്ദം അനുഭവിച്ചെന്ന് പറഞ്ഞിരുന്നു. “ബോളിവുഡിലെ ആളുകൾ മാത്രം അസ്വസ്ഥരാണെന്ന് ഞാൻ കരുതുന്നില്ല, രാജ്യത്തെ ജനങ്ങൾ അസ്വസ്ഥരാണെന്നും മനുഷ്യത്വം ഉള്ള ആർക്കും ഇത് അപമാനകരവും ലജ്ജാകരവും ഭീകരവുമായ ഒരു കാര്യമാണെന്നും അലിയ പറഞ്ഞു.
ഒരു സ്ത്രീ എന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും രാജ്യത്തിൻറെ ഭാഗമായതിലും , ഇതുപോലൊരു സംഭവം തനിക്ക് നാണക്കേടുണ്ടാക്കുന്നു. ‘റാസി ‘ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അലിയ .
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഞാൻ വായന നിർത്തി. കാരണം ആ വിഷയത്തെക്കുറിച്ച് വായിച്ചാൽ എനിക്ക് കൂടുതൽ വിഷമവും കോപവും ഉണ്ടാക്കും. ആ പെൺകുട്ടിക്ക് നീതി കിട്ടാനായി പ്രാർത്ഥിക്കുന്നെന്നും താരം പറഞ്ഞു.
പല ബോളിവുഡ് താരങ്ങളും ഈ സംഭവങ്ങൾക്കെതിരെ രോഷാകുലരായിട്ടുണ്ട്. കൂടാതെ കത്വ , ഉന്നാവോ, സൂറത്ത് എന്നീബലാത്സംഗ കേസിലെ ഇരകൾക്ക് നീതി ലഭിക്കാനായി ജനകീയ പ്രതിഷേധം ഉയർന്നിട്ടുമുണ്ട്.
Post Your Comments