
സിനിമാ ലോകത്ത് ലൈംഗിക ചൂഷണങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. നടിമാര്‍ തങ്ങള്‍ നേരിട്ട ഇത്തരം ദുരനുഭവങ്ങള്‍ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ശ്രീറെഡ്ഡിയുടെ പ്രതിഷേധം തെന്നിന്ത്യന്‍ സിനിമയില്‍ വ്യാപക ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ബോളിവുഡിലെ പ്രമുഖ നടനെതിരെ ലൈംഗിക ആരോപണവുമായി നടി രംഗത്ത്.
പാകിസ്ഥാനി നടന്‍ അലി സഫറിനെതിരെ ഗായികയും നടിയുമായ മീശ ഷാഫിയാണ് രംഗത്തെത്തിയത്. തന്റെ ട്വിറ്ററിലൂടെയാണ് നടനെതിരെ ആരോപണവുമായി നടിയെത്തിയത്.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് മീശ ഷാഫി. തനിക്ക് തന്റെ സഹപ്രവര്‍ത്തകനായ അലിയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു. ”താന്‍ അന്ന് സിനിമയില്‍ എത്തിയകാലം, കൂടാതെ വളരെ ചെറുപ്പവുമായിരുന്നു” നടി കുറിക്കുന്നു. നടിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments