മായാവി, ശിക്കാരി ശംഭു, ഡിങ്കന് തുടങ്ങി ചിത്രരമ കഥകളിലെ താരങ്ങള്‍ സിനിമയിലേയ്ക്ക് എത്തുന്നത് നമ്മള് കണ്ടു. ഇപ്പോള്‍ ഇതാ ഡാകിനിയും വെള്ളിത്തിരയിലേയ്ക്ക്!! മമ്മൂട്ടിയുടെ മായാവിയ്ക്കും ദിലീപിന്റെ ഡിങ്കനും പിന്നലെ ഡാകിനിയും എത്തുകയായി. സംസ്ഥാന പുരസ്കാര ജേതാവ് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉര്‍വശി തീയേറ്റേഴ്സാണ് എത്തിക്കുന്നത്. സന്ദീപ് സേനന് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരെ അറിയിച്ചത്.
സന്ദീപ് സേനന് പോസ്റ്റ്
സുഹൃത്തുക്കളെ
തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷം ഉർവശി തീയേറ്റേഴ്സ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു “ഡാകിനി”. ഇത്തവണ നിർമാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്സൽ സിനിമയും കൂടെയുണ്ട് . അരങ്ങിൽ: സൂരജ് വെഞ്ഞാറന്മൂട് , ചെമ്പൻ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ ) അലെൻസിർ , ഇന്ദ്രൻസ് , പോളി വത്സൻ , സേതുലക്ഷ്മി , അണിയറയിൽ : കഥ തിരക്കഥ സംവിധാനം : രാഹുൽ റിജി നായർ (ഒറ്റമുറി വെളിച്ചം) ,നിർമാണം : ബി രാകേഷ് , സന്ദീപ് സേനൻ , അനീഷ് എം തോമസ് , ഛായാഗ്രഹണം : അലക്സ് പുളിക്കൽ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുൽ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രൻ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സഹസംവിധാനം: നിതിൻ മൈക്കിൾ , ചമയം : റോനെക്സ് സേവ്യർ , നിർമാണ നിർവഹണം : എസ് മുരുഗൻ , ജൂണിൽ ചിത്രീകരണം ആരംഭിക്കും 2018 അവസാനം ” ഡാകിനി ” തീയേറ്ററുകളിൽ എത്തും ,വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ” ഡാകിനി ” വിതരണം ചെയ്യും. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവും എന്ന പ്രതീക്ഷയോടെ …
നന്ദി
Post Your Comments