CinemaIndian CinemaLatest NewsMollywoodWOODs

ആ തീരുമാനത്തെ പലരും കളിയാക്കിയിരുന്നു; നടി ആര്യയുടെ വെളിപ്പെടുത്തല്‍

മിനിസ്ക്രീനിലെ ഏറ്റവും ശ്രദ്ധേയയായ അവതാരകയാണ് ആര്യ. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിക്കും മുകേഷിനുമൊപ്പം ആര്യയും എത്തുന്നുണ്ട്. നാലുവര്‍ഷമായി മുന്നേറുന്ന ഈ പരിപാടിയിലെ അഭിനയം മാത്രമല്ല ആര്യയ്ക്ക് വശം. നല്ലൊരു ബൂട്ടീക് ഉടമ കൂടിയാണ് ആര്യ. അരോയ എന്ന് പേരിട്ടിരിക്കുന്ന ബൂട്ടീക്ക് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടുക്കഴിഞ്ഞു. ഈ പരിപാടിയ്ക്ക് വേണ്ടി താന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും എവിടുന്നാണ് വാങ്ങുന്നതെന്നും ഡിസൈന്‍ ചെയ്തതിനെക്കുറിച്ചും ആളുകള്‍ ചോദിക്കാറുണ്ട്. ഇതോടെയാണ് സ്വന്തമായി ബൂട്ടീക് തുടങ്ങാന്‍ തീരുമാനിച്ചതെന്നും ആര്യ പറയുന്നു.

ആ നടനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു!! ആര്യ വെളിപ്പെടുത്തുന്നു

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണ നേടിയതിന് ശേഷമാണ് സ്വന്തം സംരംഭം തുടങ്ങിയത്. എന്നാല്‍ തന്റെ പുതിയ തീരുമാനത്തെ പലരും കളിയാക്കിയിരുന്നുവെന്ന് ആര്യ പറയുന്നു. അവയൊക്കെ തരണം ചെയ്താണ് മുന്നോട്ട് പോയത്. പണമുണ്ടാക്കാനുള്ള ആക്രാന്തമാണ് തനിക്ക്, അതിന് വേണ്ടിയാണ് പുതിയ സംരംഭം തുടങ്ങിയതെന്ന തരത്തില്‍ വരെ ചിലര്‍ വിമര്‍ശിച്ചിരുന്നു. നല്ല ജീവിതത്തിനും ഭാവിക്കുമായി ആ ആക്രാന്തം നല്ലതല്ലേയെന്ന് ചിലരോടൊക്കെ തിരിച്ച് ചോദിക്കേണ്ടി വന്നിരുന്നു. സ്വന്തമായി ഒരു സംരംഭം തുടങ്ങുകയാണെന്നറിഞ്ഞപ്പോള്‍ രമേഷ് പിഷാരടിയും കളിയാക്കിയിരുന്നുവെന്ന് ആര്യ പറയുന്നു. ഭാര്യയ്ക്ക് വേണ്ടി ഒരു സാരി ഓര്‍ഡര്‍ ചെയ്തതിനൊപ്പം ഇനി ബിസിനസ്സുകാരിയുടെ ജാഡയായിരിക്കുമല്ലോയെന്ന് ചോദിച്ചിരുന്നുവെന്നും താരം ഒരു അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button