ബോളിവുഡ് താര ജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അവരുടെ പതിനൊന്നാം വിവാഹ വാർഷികം ഇന്ന് ആഘോഷിക്കുകയാണ്. വളരെ കാലം മുമ്പ് ഒരു അഭിമുഖത്തിൽ അഭിഷേക് ഐശ്വര്യയെ വിവാഹം കഴിക്കാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരുന്നു. ആ ഓർമകളിലേക്ക് വീണ്ടും പോവുകയാണ് ഈ താര ദമ്പതികൾ.
ഇന്ത്യൻ സിനിമയുടെ അന്തർദേശീയ മുഖമാണ് അവൾ, എന്നാൽ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഒരാളായ അവളെ ആ രീതിയിൽ ഞാൻ സ്നേഹിച്ചിട്ടില്ല പകരം അവളെന്നെ സ്ത്രീയെ അല്ലെങ്കിൽ മനുഷ്യ സ്നേഹിയെ മാത്രമാണ് എനിക്കിഷ്ടം.
എല്ലാ താരങ്ങളും അവരുടെ സിനിമാ ജീവിതം വിട്ടുകഴിഞ്ഞാൽ സാധാരണക്കാരാണ്. മേക്കപ്പ് ഇല്ലാതെ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന ഐശ്വര്യ സാധാരണ ഒരു സ്ത്രീ മാത്രമാണ് അവളെ ഞാൻ കൂടുതൽ സ്നേഹിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു.
ഒരിക്കൽ മറ്റൊരു അഭിമുഖത്തിൽ ഭർത്താവ് അഭിഷേകിനെക്കുറിച്ച് ഐശ്വര്യ സംസാരിച്ചിരുന്നു. പുതിയതായി വിവാഹിതരായ ദമ്പതികളാണ് അഭിഷേകും ഐശ്വര്യയും എന്ന് അവതാരകൻ പറഞ്ഞപ്പോൾ , ഞങ്ങൾ പഴയ ജോഡികളാണ് കാരണം ദീർഘ നാളായി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് അതിന് ശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചതെന്നും ഐശ്വര്യ പറഞ്ഞു.
Post Your Comments