വിവാഹിതരാകുന്ന നടിമാര്‍ക്ക് സിനിമയില്‍ മികച്ച വേഷങ്ങള്‍ കുറയുന്നുവെന്നു പൊതുവേ പറയാറുണ്ട്. എന്നാല്‍ വിവാഹ ശേഷം ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ താത്പര്യമില്ലയെന്നു പറഞ്ഞ് സിനിമയില്‍ നിന്ന് അകന്ന ചില നടിമാരെ പരിചയപ്പെടാം.
ട്വിങ്കിള്‍ ഖന്ന
1995ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയാണ് ട്വിങ്കിള്‍ ഖന്ന സിനിമയിലേക്ക് കടന്ന് വരുന്നത്. അജയ് ദേവ്ഗണ്, സെയ്ഫ് അലി ഖാന്, ആമീര്‍ ഖാന്, ഷാരൂഖ് ഖാന്, സല്മാന് ഖാന്, അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ട്വിങ്കിള്‍ ഖന്ന അഭിനിയിച്ചിട്ടുണ്ട്. എന്നാല്‍ 2001ല്‍ അക്ഷയ് കുമാറുമായുള്ള വിവാഹത്തിന് ശേഷം നടി സിനിമയില്‍ നിന്നും പിന്‍വാങ്ങി. ഇപ്പോള്‍ ഇന്റീയര്‍ ഡിസൈന്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.
മീനാക്ഷി ശേഷാദ്രി
മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡിലേത്തിയ താരമാണ് മീനാക്ഷി ശേഷാദ്രി. 1983ലെ പെയിന്റര്‍ ബാബുവായിരുന്നു നടിയുടെ ആദ്യ ചിത്രം. തുടര്‍ന്ന് മേരി ജങ്ക്, ഖയാല്‍, ജങ്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഹാരീഷ് മൈസൂറുമായുള്ള വിവാഹ ശേഷം നടി സിനിമയോട് താത്പര്യം കുറയുകയായിരുന്നു. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഖയാല്‍ വണ്‍സ് എഗയ്ന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വന്നു.
കിമി കട്കര്‍
1980-90കളില്‍ ബോളിവുഡില്‍ തിളങ്ങിയ താരമാണ് കിമി കടകര്‍, 1985ലെ പട്ടാര്‍ ദില്ലായിരുന്നു കിമി കടകറിന്റെ അരങ്ങേറ്റ ചിത്രം. വിവാഹത്തിന് ശേഷം നടി സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ്.
അസിന്
മലയാളത്തിലൂടെ വെള്ളിത്തിരയില്‍ എത്തുകയും തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയും ചെയ്ത നടിയാണ് അസിന്. ബോളിവുഡിലും തന്റേതായ വിജയം നേടിയെടുത്ത ഈ താര സുന്ദരി വ്യവസായി രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ബിഗ്ബോസ് മലയാളത്തില്‍; അവതാരകനായി മലയാളത്തിന്റെ സൂപ്പര്‍ താരം!
Post Your Comments