ബോളിവുഡിലെ ചൂടന്‍ നായിക സണ്ണി ലിയോണിന്റെ ആദ്യ നായകന് മലയാളികയുടെ പ്രിയ നടന് ആണെന്നറിയാമോ? ശാരീരിക ഭംഗികൊണ്ട് മലയാളത്തിന്റെ പ്രിയതാരമായി മാറിയ നടന് നിഷാന്ത് സാഗര്‍ ആണ് സണ്ണിയുടെ ആദ്യ നായകന്. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു തന്റെ ഓര്‍മ്മക്കുറിപ്പിലാണ് ഈ വിവരം പങ്കുവയ്ക്കുന്നത്.
ഗുലാബ് പ്രേംകുമാറും നാസര്‍ അല്‍ റുഖായിഷിയും ചേര്‍ന്ന് നിര്‍മിച്ച് മാര്‍ക്ക് റാറ്റലിങ് എന്ന അമേരിക്കക്കാരന് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രത്തിലാണ് ഇരുവരും ജോടിയായി അഭിനയിച്ചത്. എന്നാല്‍ ഇത് വരെയും ആ ചിത്രത്തിന് പ്രദര്‍ശനത്തിനെത്താന്‍ കഴിഞ്ഞിട്ടില്ല. വിതരണം സംബന്ധിച്ച തര്‍ക്കങ്ങളാണ് അതിനു കാരണം. ഒരു നിധിവേട്ടയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മൂന്ന് ജോഡികള്‍ നിധിവേട്ടയ്ക്കിറങ്ങുന്നതാണ് ഇതിവൃത്തം. ഇതില്‍ ഒരു ജോഡിയായിരുന്നു നിഷാന്തും സണ്ണിയും. മൈമൂന്ന എന്ന അല്‍ ബലുചി, ഇസ്സബെല്‍ ഗ്രാനഡ എന്നീ നടിമാരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
നിഷാന്തും രാമചന്ദ്രബാബുവും മാത്രമായിരുന്നില്ല ചിത്രത്തിലെ മലയാളി സാന്നിധം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് കെ.രാജഗോപാലും ആക്ഷന്‍ മാഫിയ ശശിയും വസ്ത്രാലങ്കാരം പട്ടണം റഷീദുമായിരുന്നു. കൂടാതെ ഒമാനിലും കേരളത്തില്‍ ചാലക്കുടിയിലും നവോദയ സ്റ്റുഡിയോയിലുമായാണ് ഈ ചിത്രം ചിത്രീകരിച്ചത്.
ഈ നടന്റെ രൂപം ഇങ്ങനെയാവാൻ കാരണം ഒരു മലയാള സിനിമയ്ക്കിടെ സംഭവിച്ച ദുരന്തം!!
Post Your Comments