ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടു ടോളിവുഡില്‍ വലിയ രീതിയില്‍ വിവാദം പുകയുമ്പോള്‍ നടി ശ്രീ റെഡ്ഡി സൂപ്പര്‍ താരം പവന് കല്യാണിനോട് മാപ്പപേക്ഷിച്ചു, സംവിധായകന് രാംഗോപാല്‍ വര്‍മ്മയും സൂപ്പര്‍ താരത്തോട് മാപ്പ് ചോദിച്ചു.
താൻ സ്വാധീനം ചെലുത്തിയത് കൊണ്ടാണ് ശ്രീ റെഡ്ഢി പവൻ കല്ല്യാണിനെതിരെ രംഗത്ത് വന്നതെന്നായിരുന്നു ആര്‍ജിവി വ്യക്തമാക്കിയത്.
പവൻ കല്ല്യാണിനോടും കുടുംബത്തോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പുചോദിക്കുന്നു രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
“ഞാൻ പവൻ കല്ല്യാണിനോടും അദ്ദേഹത്തിന്റെ അമ്മയോട് മാപ്പുചോദിക്കുന്നു. ഞാൻ ചെയ്തത് തെറ്റാണ്. എനിക്ക് മാപ്പുതരണം”. ശ്രീ റെഡ്ഡിയും മാപ്പപേക്ഷയുമായി രംഗത്തെത്തി.
ടോളിവുഡിലെ ലൈംഗിക ചൂഷണത്തിനെതിരെ ശ്രീ റെഡ്ഡി വിവസ്ത്രയായി തെരുവില്‍ പ്രതിഷേധിച്ചിരുന്നു. ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പവന് കല്യാണ്‍ രംഗത്തെത്തിയിരുന്നു. പൊലീസില്‍ പറയേണ്ട കാര്യങ്ങള്‍ ശ്രീ മാധ്യമങ്ങളോട് പറയുകയാണെന്നും തെലുങ്ക് സിനിമയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു,
Post Your Comments