ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ നായിക നികിതയെ ഓര്‍മ്മയില്ലേ. ഈ യുവ നടിയ്ക്ക് മൂന്നു വര്‍ഷത്തേയ്ക്ക് ഫിലിം അസ്സോസിയേഷന്റെ വിലക്ക് ലഭിച്ചിട്ടുണ്ട്. 2002 സെപ്റ്റംബറിൽ സീ ടി.വി ചാനലിൽ സംപ്രേക്ഷണം ചെയ്ത ഒരു ജനപ്രിയ ടെലിവിഷൻ പരമ്പരയായ ആറ്റി റായിങ്കിയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നികിത തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയായി മാറി. മലയാളം, തമിഴ്, കണ്ണട ചിത്രങ്ങളില്‍ അഭിനയിച്ച നികിത കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് കന്നടയില്‍ ആയിരുന്നു. എന്നാല്‍ കന്നഡ സിനിമാ ലോകത്ത് മൂന്നു വര്‍ഷത്തെ വിലക്ക് താരത്തിനുണ്ടായി. സംഭവം ഇങ്ങനെ..
കാനഡയിലെ പ്രമുഖ നടന് ദര്‍ശനുമായുള്ള പ്രശ്നമാണ് വിലക്കിന് കാരണം. നടനുമായി അവിഹിത ബന്ധം ആരോപിച്ചതിലൂടെ വിവാദത്തിലായ നടിയ്ക്ക് 10 സെപ്റ്റംബർ 2011 മുതൽ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (ക്ഫ്പ) വിലക്ക് ഏര്‍പ്പെടുത്തി. നടന് ദർശനന്റെ ഭാര്യയെ മർദ്ദിച്ചെന്ന ആരോപണത്തെത്തുടർന്നാണ് നിരോധനം നടപ്പാക്കിയത്.
എന്നാല്‍ നികിത ഈ ആരോപണങ്ങൾ നിഷേധിച്ചു. കന്നട സിനിമകളിൽ നിന്ന് തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നത് ആണെന്നും ഇത്തരം ആരോപണങ്ങള്‍ ശരിയല്ലെന്നും നികിത പറഞ്ഞു. ഇതിനെ തുടര്‍ന്ന് സിനിമാ ലോകത്തെ പ്രമുഖര്‍ പ്രതിഷേധിച്ചു. അഞ്ചുദിവസത്തെ വിപുലമായ പ്രതിഷേധത്തെ തുടർന്ന് നടിയ്ക്ക് നേരെയുള്ള നിരോധനം പിൻവലിച്ചു.
Post Your Comments