CinemaGeneralMollywoodNEWS

കലാഭവന്‍ മണിയുടെ സിനിമ വിനയായി; സത്യന്‍ അന്തിക്കാട് പതിവ് ശീലം തുടരുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട് തന്നെ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു, തന്റെ സിനിമകള്‍ക്ക് എപ്പോഴും വൈകി പേരിടുന്ന സത്യന്‍ അന്തിക്കാട് ഇത്തവണ ആ പതിവ് തെറ്റിച്ചാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്, പക്ഷെ സത്യന്‍ അന്തിക്കാടിന് ആ പതിവ് ഇത്തവണയും തെറ്റിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് ആദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്‌ സൂചിപ്പിക്കുന്നത്, സത്യന്‍ അന്തിക്കാട് തന്റെ പുതിയ ചിത്രത്തിന് ‘മലയാളി’ എന്ന പേരാണ് നല്‍കിയത്, നിര്‍ഭാഗ്യവശാല്‍ മലയാളി എന്ന സിനിമാ പേരില്‍ കലാഭവന്‍ മണി നായകനായ ഒരു സിനിമ നേരെത്തെ ഇറങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഈ പേര് സത്യന്‍ അന്തിക്കാടും ടീമും ഉപേക്ഷിക്കുകയാണ് . തന്‍റെ ചിത്രത്തിന് വൈകി തന്നെ പേര് കണ്ടെത്തണമെന്നത് ദൈവ നിശ്ചയമാണെന്നും മലയാളത്തിന്റെ കുടുംബ സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.  

shortlink

Related Articles

Post Your Comments


Back to top button