കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യസമില്ലാതെയാണ് താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ അസഭ്യ വർഷം നടത്തുന്നത്. ചിലർ അതിനോട് പ്രതികരിക്കാറുണ്ട്. എന്നാൽ മറ്റുചിലർ അതൊന്നും കാര്യമാക്കാറുമില്ല. എന്നാൽ ഇത്തരത്തില്‍ സാമൂഹിക മാധ്യമത്തിലൂടെ തനിക്കെതിരെ അശ്ളീല കമന്റിട്ടവന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലതാരമായ നന്ദന വര്‍മ്മ.
അയാളും ഞാനും തമ്മില്‍, ഗപ്പി, മിലി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ബാലതാരമാണ് നന്ദന വര്‍മ്മ. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ ഒരാൾ അശ്ളീല കമന്റിട്ടു. എന്നാൽ കമന്റുകണ്ട് വെറുതെ ഇരിക്കാൻ താരം തയ്യാറായില്ല. എന്നാല്‍ ഈ പറഞ്ഞ വാക്കുകള്‍ സ്വന്തം അമ്മയെ പോയി വിളിക്കൂ ചേട്ടാ എന്ന് നന്ദനയും മറുപടി നല്കുകയുണ്ടായി. ഇതോടെ കമന്റിട്ടയാള്‍ മുങ്ങി.
എന്നാൽ നന്ദനയുടെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ എത്തി. ചിലർ പറഞ്ഞത് നന്ദനയുടെ വാക്കുകൾ കടുത്തുപോയി അയാൾ ചെയ്തതിനു വീട്ടുകാർ എന്തു പിഴച്ചു എന്നാണ്. മറ്റുചിലർ താരത്തെ അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments