KollywoodLatest News

സൗന്ദര്യത്തിന് മാറ്റു കൂട്ടാൻ ”കീർത്തി സാരികൾ ”

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ പട്ടികയിൽ ഇടം നേടിയ താരമാണ് കീർത്തി സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മഹാനടി. കീർത്തിയുടെ കരിയറിലെ ഏറ്റവും മികവുറ്റ വേഷമാണ് ഇത്. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി ചിത്രത്തില്‍ ജമിനി ഗണേശനെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനാണ്.

തമിഴ് സിനിമാ ലോകത്തെ രോമാഞ്ചമായിരുന്നു ഒരു കാലത്ത് സാവിത്രി. സാവിത്രിയെ സ്ക്രീനിൽ പുനരവതരിപ്പിക്കാൻ പിഴവറ്റ ഒരുക്കങ്ങളാണ് അണിയറ പ്രവർത്തകർ നടത്തുന്നത്. ഇന്ദ്രാണി പട്‌നായിക്കാണ് കീര്‍ത്തിയുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.

ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ ഗൗരംഗുമായി കൂടിയാലോചന നടത്തിയശേഷമാണ് പട്‌നായിക്ക് കീര്‍ത്തിക്കുവേണ്ടിയുള്ള സാരികള്‍ ഒരുക്കിയത്. 100 നെയ്ത്തുകാര്‍ ഒന്നര വര്‍ഷക്കാലം കൊണ്ടാണ് ചിത്രത്തില്‍ കീര്‍ത്തി ഉപയോഗിക്കുന്ന സാരികള്‍ നെയ്‌തെടുത്തതെന്നും ഒരു അഭിമുഖത്തിൽ പട്‌നായിക്ക് പറഞ്ഞിരുന്നു.

മംഗള്‍ഗിരി, കോട്ട, കൈത്തറി, ഷിഫോണ്‍ തുടങ്ങിയ എല്ലാ തരം സാരികളും സാവിത്രിയുടെ കഥാപാത്രത്തിനുവേണ്ടി ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും ശരിയായ തുണിയും നെയ്ത്തും ഡിസൈനും നിറങ്ങളും തിരഞ്ഞെടുക്കാന്‍ വേണ്ടി മാസങ്ങള്‍ നീണ്ട കൂടിയാലോചന തന്നെ വേണ്ടിവന്നെന്നും പട്‌നായിക്ക് പറഞ്ഞു .

നെയ്ത്തു തടസ്സപ്പെടാതിരിക്കാന്‍ നൂറ് പേര്‍ അഹോരാത്രം ജോലി ചെയ്യുകയായിരുന്നു. വസ്ത്രം കണ്ടെത്തുന്നത് മുതല്‍ അവസാന ഷോട്ട് വരെ ഏതാണ്ട് ഒന്നര വര്‍ഷം സമയമെടുത്തു ഈ പ്രക്രിയ പൂര്‍ത്തിയാവാനെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button