തന്നെക്കാളും ഉയരങ്ങളിലാണ് മകൻ എത്തിയതെന്നും അതിൽ അഭിമാനം തോന്നുന്നുവെന്നും ബോളിവുഡ് താരം ജാക്കി ഷെറോഫ്. ഇരുപത്തിയെട്ടാം വയസ്സില്‍ മകന്‍ ടൈഗർ ഷെറോഫ് നേടിയ താരപദവി തന്നെ സന്തോഷിപ്പിക്കുന്നുവെന്നും ജാക്കി പറഞ്ഞു.
അവനെ സ്‌നേഹിക്കുന്ന എല്ലാവരോടും എനിക്ക് നന്ദിയും കടപ്പാടും ഉണ്ട്. ഇപ്പോള്‍ എന്നെ നടനായിട്ടല്ല, ടൈഗറിന്റെ അച്ഛനായിട്ടാണ് പലരും കാണുന്നത്. അതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. ടൈഗറിന്റെ ബാഗി 2 ഗംഭീര വിജയമാണ് നേടിയിരിക്കുന്നത്. ഏകദേശം 243 കോടിയോളം രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇതിന് മുന്‍പ് പുറത്തുവന്ന ഫ്‌ലൈയിങ് ജാറ്റ്, മുന്ന മൈക്കിള്‍ എന്നീ ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നു.
ബാഗി പുറത്തിറങ്ങിയപ്പോള്‍ കുറേ ദിവസങ്ങള്‍ക്ക് ശേഷം താന്‍ നന്നായി ഉറങ്ങിയെന്ന് ടൈഗര്‍ പറഞ്ഞു. ഇതുവരെ അവന്‍ ഇങ്ങനെ പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. എന്റെ മകന്റെ സിനിമ ഗംഭീര വിജയമാക്കി തന്ന ജനങ്ങളോട് ഞാന്‍ നന്ദി അറിയിക്കുന്നുവെന്നും ജാക്കി ഷെറോഫ് പറഞ്ഞു.
Leave a Comment