ഒരു പ്രോഗ്രാമിനിടെ കാളിദാസിനെ ഏറെ കുഴപ്പിക്കുന്ന ഒരു ചോദ്യം വന്നു പാര്‍വതിയാണോ ജയറാം ആണോ മികച്ച ആര്‍ട്ടിസ്റ്റ്, പക്ഷെ യാതൊരു മടിയും ഇല്ലാതെ കാളിദാസ് ജയറാം ഉത്തരം നല്കി. സെന്റിമെന്‍സ് സീനുകളില്‍ അമ്മയാണ് മികച്ചത്, താമാശ രംഗങ്ങളില്‍ അപ്പയും, വളരെ ബുദ്ധിപരമായിട്ടാണ് കാളിദാസ് അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്.
ജയറാമിനൊപ്പമാണ് കാളിദാസ് ആദ്യമായി അഭിനയിക്കുന്നത്, സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം, തന്റെ ഏഴാം വയസ്സില്‍ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിച്ച കാളിദാസ് മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരവും നേടിയെടുത്തു, അച്ഛന് ജയറാമിനൊപ്പം രണ്ടു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അമ്മ പാര്‍വതിക്കൊപ്പം കാളിദാസ് ഇതുവരെയും അഭിനയിച്ചിട്ടില്ല. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് പാര്‍വതിയുടെ രണ്ടാം വരവിനായി.
Post Your Comments