കബാലി എന്ന ഒറ്റച്ചിത്രംകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേഷകരുടെ ഇഷ്ടതാരമായി മാറിയ നായികയാണ് ധൻസിക. പ്രഭുദേവയ്ക്കൊപ്പം നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ തുടക്കത്തില്‍ തനിക്ക് പരിഭ്രമമായിരുന്നുവെന്ന് ധന്‍സിക പറയുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ലജന്റ്സ് ഷോയില്‍ പ്രഭുദേവയ്ക്കൊപ്പം ധന്‍സിക നൃത്തം ചെയ്യുന്നുണ്ട്.
എന്നാൽ നൃത്തം ചെയ്യുക അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് താരത്തിന്റെ അഭിപ്രായം. ഞാന്‍ സിനിമയില്‍ സ്റ്റണ്ട് ചെയ്തിട്ടുണ്ട്, പക്ഷേ നൃത്തം ചെയ്ത് തഴക്കമില്ല എങ്കിലും നൃത്തം നല്ല ഇഷ്ടമാണ്. പ്രഭുദേവയ്ക്കൊപ്പമുള്ള
നൃത്തത്തിനായി പതിനഞ്ച് ദിവസം മുന്‍പാണ് പരിശീലനം തുടങ്ങിയത്. ആദ്യ ദിവസം വലിയ ബുദ്ധിമുട്ട് തോന്നിയില്ല.
രണ്ടാമത്തെ ദിവസം മുതല്‍ പ്രഭുദേവ സര് വന്നു. സാറിന്റെ കൊറിയോഗ്രഫി വളരെ വ്യത്യസ്തമാണ്. ഞാന്‍ ശരിക്കും ബുദ്ധിമുട്ടി. ആദ്യത്തെ ഒരു രണ്ടുമണിക്കൂര്‍ ഒരേ ചുവട് തന്നെ ചെയ്യുകയായിരുന്നു. എന്റെ നൃത്തവും പാട്ടും രണ്ട് താളത്തിലായിരുന്നു. പക്ഷേ പ്രഭുദേവ സര് മുന്നില്‍ നിന്ന് തെറ്റുകള്‍ തിരുത്തി പഠിപ്പിച്ചു. ആദ്യമായിട്ടാണ് നൃത്തം ചെയ്യാൻ ഇത്ര വലിയ വേദി ലഭിക്കുന്നത്. കൂടാതെ മലയാളത്തിൽ മോഹൻലാലാണ് ഇഷ്ടതാരമെന്നും ധൻസിക പറയുകയുണ്ടായി.
Post Your Comments