BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

പേടിയോടെ മാത്രമേ അതിനെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയൂ; യുവ നടി പങ്കുവയ്ക്കുന്നു

ബോളിവുഡിലെ യുവ നടി ആലിയ ഭട്ട് ചാരവനിതയായി വേഷമിട്ട ചിത്രമാണ് റാസി. ഒരു പാക് സൈനികനെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ ചാരവനിതയുടെ ജീവിതം ആവിഷ്കരിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ ചില കാര്യങ്ങള്‍ താരം വെളിപ്പെടുത്തുന്നു. സ്വന്തം ഭര്‍ത്താവിന്റെ മേല്‍ ചാരപ്രവൃത്തി നടത്തുന്ന സിനിമയിലെ വേഷത്തേക്കാള്‍ വിഷമകരമായിരുന്നു അതിന്റെ ചിത്രീകരണ വേളയിലെ അനുഭവമെന്ന് പറയുന്നു ആലിയ.

Alia Bhatt injured

സിനിമയില്‍ ആലിയ ഒരു ജോംഗ ഓടിക്കുന്ന രംഗമുണ്ട്. ചിത്രത്തിന്റെ നിര്‍ണായകമായ ഒരു ഭാഗത്താണ് ഈ രംഗം വരുന്നത്. ഇതിന്റെ ചിത്രീകരണം ഭീതിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് ആലിയ പറയുന്നു.

”ചിത്രത്തിലെ ഏറ്റവും ഭയാനകമായ കാര്യം ജോംഗ ഓടിക്കേണ്ടിവന്നതാണ്. ഇതിന് മുന്‍പ് ഒരിക്കല്‍പ്പോലും ഞാന്‍ ഈ വാഹനം ഓടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരുപാട് ആശങ്കയുമുണ്ടായിരുന്നു. പോരാത്തതിന് അത് ചിത്രത്തിലെ സുപ്രധാനമായൊരു രംഗവുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ അത് ഓടിക്കാന്‍ പഠിച്ചത്. ചിത്രം നിര്‍മിക്കുന്ന ധര്‍മ പ്രൊഡക്ഷന്‍സിന്റെ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കാലത്ത് ഏഴ് മണിക്ക് മുന്‍പ് എത്തിയായിരുന്നു പരിശീലനം. ആ സമയത്ത് മാത്രമായിരുന്നു അവിടെ ആളുകളും വാഹനങ്ങളുമൊന്നും ഇല്ലാത്തത്”-ആലിയ പറഞ്ഞു.

നടനുമായി അവിഹിത ബന്ധം; യുവ നടിയ്ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക്!!

shortlink

Related Articles

Post Your Comments


Back to top button