ബോളിവുഡിന്റെ താരറാണിയായ ഐശ്വര്യ റായിയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഒരു ചാനലിലെ റാപിഡ് ഫയര്‍ റൗണ്ടിൽ ഐശ്വര്യ നൽകിയ ഉത്തരങ്ങളുടെ വീഡിയോ ആണിത്.
ചോദ്യത്തിന് താന്‍ ചെയ്ത കാര്യങ്ങള്‍ക്ക് ചെയ്തിട്ടുണ്ട് എന്നും ഇല്ലാത്തവയ്ക്ക് ഇല്ല എന്നുമുള്ള ബോർഡ് താരം കാണിക്കുന്നുണ്ട്.
എന്നെങ്കിലും എപ്പോഴെങ്കിലും പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്ന ബോർഡാണ് ഐശ്വര്യ ഉയർത്തിക്കാണിച്ചത്. ഏതെങ്കിലും സിനിമ ചെയ്തതില്‍ എന്നെങ്കിലും എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്ന് ആഷ് മറുപടി നല്‍കി.
എന്നെങ്കിലും എപ്പോഴെങ്കിലും സിനിമ കണ്ടുറങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എപ്പോഴൊക്കെയോ ഉറക്കം തൂങ്ങിയിട്ടുണ്ട് പക്ഷെ അത് സിനിമയുടെ കുഴപ്പം കൊണ്ടല്ല അമിതമായ ക്ഷീണം കാരണമാണെന്നും താരം ഉത്തരം നൽകുകയുണ്ടായി.
Post Your Comments