GeneralLatest NewsNEWS

മാഡം എവിടെ പരിപാടി അവതരിപ്പിച്ചാലും പൊങ്കാലയാണല്ലോ; പാർവതിക്കെതിരെ വിമർശനവുമായി പെൺകുട്ടി

നടി പാർവതിയ്‌ക്കെതിരെ വിമർശനവുമായി പെൺകുട്ടി രംഗത്ത്. ദയാ അശ്വതി എന്ന പെണ്‍കുട്ടിയാണ് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഹർത്താലിനെതിരെ പ്രതികരിച്ച പാർവതിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ മൂലം ബുദ്ധിമുട്ടിയെന്നാണ് പാര്‍വതി പറഞ്ഞത്. എന്നാൽ നാണമില്ലെ ഇങ്ങനെ പറയാന്‍ എന്ന രീതിയിലാണ് ദയ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മാഡത്തെ അപമാനിക്കുന്ന കമന്റിട്ടപ്പോള്‍ എങ്ങനെയാണ് അന്ന് പ്രതികരിച്ചത്. സ്വന്തം കാര്യമാണെന്നുണ്ടെങ്കില്‍ ഒരു കമന്റിട്ടാല്‍ പോലും അതിനെതിരെ നടപടിക്ക് ഒരുങ്ങും. ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഇത്രയും നീചമായി കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലിനെതിരെ പറയാന്‍ നിങ്ങള്‍ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നായിരുന്നു പെൺകുട്ടിയുടെ വിമർശനം.

നിങ്ങളൊരു സിനിമാ നടിയായതുകൊണ്ട് എല്ലാം നിയമങ്ങളും വേണം. ആ കുഞ്ഞ് മരിച്ചതിനെക്കുറിച്ച്‌ ഒന്നും പറയാന്‍ ഇല്ലെങ്കില്‍ പിന്നെ മിണ്ടരുത്. കോടിക്കണക്കിന് ആളുകളാണ് കത്വ വിഷയത്തില്‍ ഹര്‍ത്താലിനെ അനുകൂലിച്ചതെന്നും ആരും പ്രതികൂലിച്ചില്ലെന്നും ദയ വ്യക്തമാക്കി.

ഹര്‍ത്താല്‍ അത്യാവശ്യമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. മാഡം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണ്. പൊങ്കാലയോട് പൊങ്കാലയായിരിക്കും. ഇനിയിപ്പോള്‍ ഇതും പറഞ്ഞ് കുറേ ആള്‍ക്കാരെ അറസ്റ്റ് ചെയ്യിപ്പിക്കരുത്. ഒരുപാട് ഉണ്ടാക്കാന്‍ വരരുതെന്നും ദയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button