BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

മാതാപിതാക്കളെ കാണാനും ഒരുമിച്ച്‌ ഭക്ഷണം കഴിക്കാനും മുന്‍കൂര്‍ അനുവാദം വാങ്ങേണ്ട കാര്യമില്ല; ഐശ്വര്യയുടെ വാക്കുകള്‍ വൈറല്‍

മാതാപിതാക്കള്‍ക്കൊപ്പം ഇപ്പോഴും ജീവിക്കുന്നതിന് അഭിഷേക് ബച്ചനെ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ പരിഹസിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം മറ്റൊരു വീട്ടിലേയ്ക്ക് മാറാതെ ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബവുമായി ഇപ്പോഴും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നു എന്ന് കളിയാക്കിയ വ്യക്തിയ്ക്ക് മറുപടിയുമായി അഭിഷേക് രംഗത്ത് വരുകയും ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതില്‍ അഭിമാനം മാത്രമേയുള്ളുവെന്നും നിങ്ങള്‍ അതുപോലെ ചെയ്താല്‍ നന്നായിരിക്കുമെന്നുമായിരുന്നു അഭിഷേകിന്റെ മറുപടി.

എന്നാല്‍ ഈ വിമര്‍ശനം അഭിഷേകിന് മാത്രമല്ല നേരിടേണ്ടി വന്നത്. നടിയും ഭാര്യയുമായ ഐശ്വര്യ റായിക്കും സമാനമായ ഒരു അനുഭവം വര്‍ഷങ്ങള്‍ക്ക് മുന്പ് ഉണ്ടായിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ബ്രൈഡ് ആന്‍ഡ് പ്രിജുഡിസ്‌ എന്ന സിനിമയുടെ ഭാഗമായി ഡേവിഡ് ലെറ്റര്‍മാന്‍ ഷോയിലാണ് ഐശ്വര്യയ്ക്ക് ആ ചോദ്യം നേരിടേണ്ടി വന്നത്. നിങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമാണോ ജീവിക്കുന്നത്? ഇന്ത്യയില്‍ ഇത് സ്വാഭാവികമാണോ എന്ന് അവതാരകന്‍ ചോദിച്ചു.

ചോദ്യം ഇഷ്ടപ്പെടാത്ത ഐശ്വര്യയുടെ പ്രതികാരണം ഇങ്ങനെ.. ”മാതാപിതാക്കള്‍ ക്കൊപ്പം താമസിക്കുന്നത് ഇന്ത്യയില്‍ സ്വാഭാവികമാണ്. ഞങ്ങള്‍ക്ക് മാതാപിതാക്കളെ കാണാനും ഒരുമിച്ച്‌ ഭക്ഷണം കഴിക്കാനും മുന്‍കൂറായി അനുവാദം വാങ്ങേണ്ട കാര്യമില്ല”. ഐശ്വര്യയുടെ മറുപടിയെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. അഭിഷേകിന്റെ മറുപടി വാര്‍ത്തകളിലിടം നേടിയതോടെയാണ് ഐശ്വര്യയുടെ ഈ പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

shortlink

Related Articles

Post Your Comments


Back to top button